അനൂപ്
കായംകുളം: യുവാവിനെ ആക്രമിച്ച കേസിൽ കൃഷ്ണപുരം വില്ലേജ് ഞക്കനാൽ മുറി അനൂപ് ഭവനത്തിൽ അനൂപിനെ (ശങ്കർ -24) കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കൂട്ടാളികളായ അമ്പാടി, വിഷ്ണു എന്നിവർ നേരത്തേ പിടിയിലായിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ശീലാന്തറ കിഴക്കതിൽ അഖിൽരാജിനെ സംഘം ചേർന്ന് ആക്രമിച്ച കേസിലാണ് അറസ്റ്റ്. സംഭവത്തിന് ശേഷം അനൂപ് ബംഗളൂരുവിലും മറ്റും ഒളിവിൽ കഴിയുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ശങ്കറിനെ കാപ്പാ നിയമപ്രകാരം ആലപ്പുഴ ജില്ലയിൽനിന്ന് നാടുകടത്തിയതാണ്. കാപ്പാ ഉത്തരവ് ലംഘിച്ച കേസിൽ അനൂപിന് തടവ് ശിക്ഷയും വിധിച്ചിരുന്നു. ജയിലിൽനിന്ന് ഇറങ്ങിയശേഷമാണ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്.
കായംകുളം ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അജയ് നാഥിന്റെ നേതൃത്വത്തിൽ സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐ ഉദയകുമാർ വി., ഹരിപ്പാട് എസ്.ഐ ശ്രീകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ ഇയാസ്, ദീപക്, വിഷ്ണു, ഷാജഹാൻ, സുന്ദരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.