Posted On
date_range Updated On
date_range വളമംഗലത്ത് തെരുവുനായ് ശല്യം രൂക്ഷം; ഒരാൾക്ക് പരിക്ക്
തുറവൂർ: വളമംഗലം, കാവിൽ പ്രദേശങ്ങളിൽ തെരുവുനായ് ആക്രമണം രൂക്ഷം. തുറവൂർ പഞ്ചായത്ത് 11ാം വാർഡിൽ അയ്യൻകാളി ജങ്ഷന് കിഴക്കോട്ട് മൂലേപ്പറമ്പ് വരെയുള്ള റോഡിലും പഴംപള്ളിക്കാവ് ഭാഗങ്ങളിലുമാണ് ശല്ല്യം രൂക്ഷമായിരിക്കുന്നത്. ഒരു നായ് സ്ഥിരമായി യാത്രക്കാരെയും പരിസരവാസികളെയും ആക്രമിക്കുന്നു.
കഴിഞ്ഞദിവസം ഇതുവഴിപോയ സദാനന്ദൻ എന്നയാൾക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. കാവിൽ സ്കൂൾ പരിസരങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.