റോഡിൽ വീണ പാറപ്പൊടി അഗ്നിരക്ഷ സേന കഴുകി നീക്കുന്നു
മാന്നാർ: റോഡിൽ പാറപ്പൊടി നിരന്ന് അപകട ഭീഷണി ഉയർത്തിയതിനെ തുടർന്ന് അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിൽ വെള്ളമൊഴിച്ച് വൃത്തിയാക്കി. തിരുവല്ല -കായംകുളം സംസ്ഥാന പാതയിൽ മാന്നാർ നായർ സമാജം ഗേൾസ് സ്കൂളിന് മുന്നിലാണ് പാറപ്പൊടി വീണുകിടന്നത്.
വലിയ ടിപ്പർ ലോറിയിൽനിന്ന് വീണ പാറപ്പൊടി മൂന്ന് ബൈക്ക് യാത്രക്കാരെ അപകടത്തിൽപെടുത്തി. എമർജൻസി റെസ്‌ക്യൂ ടീമംഗവും പൊതുപ്രവർത്തകനുമായ അഭിലാഷ്, അഗ്നിരക്ഷ സേനയുടെ ചെങ്ങന്നൂർ യൂനിറ്റിലെ സിവിൽ ഡിഫൻസ് അംഗം പി.ജെ. അൻഷാദിനെ വിവരമറിയിച്ചു.
തുടർന്ന് ചെങ്ങന്നൂർ അഗ്നിരക്ഷ സേനയിലെ ഉദ്യോഗസ്ഥരായ ധനേഷ്, ശരത് ചന്ദ്രൻ, ശ്യാം, ബിനുലാൽ, പ്രസന്നൻ, ദിനേശ് എന്നിവരടങ്ങിയ സംഘമെത്തി ശക്തമായി വെള്ളം തെറിപ്പിച്ച് പാറപ്പൊടി നീക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.