ആ​ല​പ്പു​ഴ ക​ല​ക്​​ട​റേ​റ്റി​ന്​ മു​ന്നി​ൽ ന​ഗ​ര​സ​ഭ സ്ഥാ​പി​ച്ച ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ്

ആലപ്പുഴയിലെ ശുചിത്വ പദ്ധതികൾക്ക് വീണ്ടും അംഗീകാരം; ഫിലിപ്പീൻസിലേക്ക് ക്ഷണം

ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ ശുചിത്വപദ്ധതികൾക്ക് വീണ്ടും അംഗീകാരം. മാലിന്യസംസ്കരണരീതി ദേശീയ തലത്തിൽ ചർച്ചയായതിന് പിന്നാലെയാണിത്. ഫിലിപ്പീൻസിലെ മനിലയിൽ 26, 27 തീയതികളിൽ നടക്കുന്ന അന്താരാഷ്ട്ര സീറോ വേസ്റ്റ് സിറ്റീസ് കോൺഫറൻസിൽ പങ്കെടുക്കാൻ നഗരസഭ അധ്യക്ഷ സൗമ്യരാജിന് ക്ഷണം കിട്ടിയതാണ് ഒടുവിലത്തെ അംഗീകാരം. ഈ യോഗത്തിലേക്ക് ക്ഷണം ലഭിച്ച കേരളത്തിലെ ഏക നഗരസഭയും രാജ്യത്തെ അഞ്ച് നഗരസഭകളിലൊന്നുമാണ് ആലപ്പുഴ.

സീറോ വേസ്റ്റ് സിറ്റീസ് എന്ന ആശയം വഴി ഹരിത ഗൃഹവാതകങ്ങളുടെ പ്രവാഹം കുറക്കുകയും അതുവഴി കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് ഈ കോൺഫറൻസിന്‍റെ ആശയം. യോഗത്തിൽ സൗമ്യരാജ് ശുചിത്വ പദ്ധതിയായ ‘നിർമല ഭവനം-നിർമല നഗരം 2.0 -അഴകോടെ ആലപ്പുഴ’ ലോകത്തെ 150 നഗരസഭ അധ്യക്ഷമാർക്ക് പരിചയപ്പെടുത്തും.

92 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ആയിരത്തിലധികം സംഘടനകളുടെ കൂട്ടായ്മയായ ഗയ ഏഷ്യ-പസഫിക്കാണ് സംഘാടകർ. 2015ൽ പാരീസിൽ നടന്ന യോഗത്തിൽ ആലപ്പുഴയെ പ്രതിനിധാനം ചെയ്ത് ഡോ. ടി.എം. തോമസ് ഐസക് പങ്കെടുത്തിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആലപ്പുഴയിലെ മാലിന്യസംസ്‌കരണ രീതി പഠിക്കാൻ എത്തിയിരുന്നു. ഒരു ലക്ഷം മുതൽ മൂന്നുലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ രാജ്യത്ത് ഒന്നാമതെത്തുകയും പ്രഥമ ഇന്ത്യൻ ശുചിത്വ ലീഗ് പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു. സ്വച്ഛ് സർവേക്ഷനിൽ കേരളത്തിൽ 2018 മുതൽ തുടർച്ചയായി അഞ്ചാം വർഷവും ഒന്നാം സ്ഥാനം നഗരസഭക്കായിരുന്നു.

2021ലെ സംസ്ഥാന സർക്കാറിന്റെ നവകേരള പുരസ്‌കാരം, 2021ൽ ചാത്തനാട് കോളനിയിൽ നിർമിച്ച ഡിവാട്‌സ് സംവിധാനത്തിന് സ്വച്ഛ് സർവേക്ഷന്‍റെ ബെസ്റ്റ് ഇന്നോവേഷൻ അവാർഡ്, 2018 മുതൽ തുടർച്ചയായി പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അവാർഡ്, മികച്ച ഖരമാലിന്യ സംസ്‌കരണം നടത്തുന്ന നഗരത്തിനുള്ള സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ പുരസ്‌കാരം എന്നിവയും നേട്ടങ്ങളുടെ പട്ടികയിലുണ്ട്. യുണൈറ്റഡ് നേഷൻ എൻവയൺമെന്റ് ഖരമാലിന്യ സംസ്‌കരണത്തിൽ അന്തർദേശീയ തലത്തിൽ ലോകത്തെ മികച്ച അഞ്ച് നഗരങ്ങളിൽ ഒന്നായി ആലപ്പുഴയെ തെരഞ്ഞെടുത്തു.

നഗരസഭ ശുചീകരണ തൊഴിലാളികൾ, ആരോഗ്യവിഭാഗം ജീവനക്കാർ, ഹരിതകർമ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, സമ്പൂർണ ശുചിത്വ പദവി കൈവരിച്ച വാർഡുകൾ, ശുചിത്വ പദവികളികളിൽ നഗരസഭയോട് ചേർന്ന് പ്രവർത്തിക്കുന്ന കാൻ ആലപ്പി ടീം തുടങ്ങിയവരുടെ പ്രവർത്തനമാണ് ഇതിന് സഹായകരമായത്. 

ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മാ​ന​പ​ദ്ധ​തി

‘നി​ർ​മ​ല ഭ​വ​നം, നി​ർ​മ​ല ന​ഗ​രം 2.0, അ​ഴ​കോ​ടെ ആ​ല​പ്പു​ഴ’ ന​ഗ​ര​സ​ഭ​യു​ടെ അ​ഭി​മാ​ന പ​ദ്ധ​തി​യാ​ണ്​. വി​വി​ധ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ന​ഗ​ര​മാ​ലി​ന്യ​ത്തെ വി​കേ​ന്ദ്രീ​കൃ​ത സം​സ്‌​ക​ര​ണ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സം​സ്‌​ക​രി​ച്ച് ജൈ​വ​വ​ള​മാ​ക്കി കൃ​ഷി​ക്ക്​ ഉ​പ​യു​ക്ത​മാ​ക്കു​ന്ന രീ​തി, പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ഹ​രി​ത​ക​ർ​മ​സേ​ന​യെ ഉ​പ​യോ​ഗി​ച്ച് ശേ​ഖ​രി​ച്ച്, ത​രം തി​രി​ച്ച് സം​സ്‌​ക​ര​ണ​ത്തി​ന്​ അ​യ​ക്കു​ന്ന രീ​തി, മാ​ലി​ന്യ നി​ക്ഷേ​പ​മി​ല്ലാ​ത്ത വൃ​ത്തി​യു​ള്ള പാ​ത​യോ​ര​ങ്ങ​ൾ, വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ്.

ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ്​ സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ദ​വി​യി​ലേ​ക്ക്​ ഉ​യ​രു​ന്ന ന​ഗ​ര​ത്തി​ന്​ പു​ര​സ്കാ​രം ല​ഭി​ച്ച​ത്. ശു​ചി​ത്വ കാ​മ്പ​യി​ൻ ആ​ദ്യം ഓ​രോ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ലാ​ണ്​ കേ​ന്ദ്രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഓ​രോ പ്ര​ദേ​ശ​വും ഓ​രോ വാ​ർ​ഡു​ക​ളി​ലെ ഓ​ട​ക​ളും വൃ​ത്തി​യാ​ക്കി പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു. ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും അ​ത​ത്​ പ്ര​ദേ​ശ​ത്തെ റെ​സി​ഡ​ന്‍റ്​​സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ളും രാ​ത്രി​ക​ളി​ൽ സ്‌​ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി ആ​ളു​ക​ൾ റോ​ഡി​ലേ​ക്ക്​ മാ​ലി​ന്യം ത​ള്ളു​ന്ന പ്ര​വ​ണ​ത ഇ​ല്ലാ​താ​യി. ഇ​തി​നൊ​പ്പം ഓ​രോ​വാ​ർ​ഡു​ക​ളും സ​മ്പൂ​ർ​ണ ശു​ചി​ത്വ പ​ദ​വി​യും നേ​ടി. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ 450 ഖ​ര​മാ​ലി​ന്യ ക​മ്പോ​സ്റ്റി​ങ്​ യൂ​നി​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വീ​ടു​ക​ളി​ൽ​നി​ന്ന്​ ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ പ്ലാ​സ്റ്റി​ക് തു​ട​ർ​ച്ച​യാ​യി ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ​ക്കാ​യി 17 ക​ല​ക്ഷ​ൻ സെ​ന്റ​റു​ക​ളു​ണ്ട്. 

Tags:    
News Summary - Recongnition for sanitation projects in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.