ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലെ പുലിമുട്ട് നിര്‍മാണം മാര്‍ച്ചിൽ പൂർത്തിയാക്കും

ആ​റാ​ട്ടു​പു​ഴ: ആ​റാ​ട്ടു​പു​ഴ, തൃ​ക്കു​ന്ന​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പു​ലി​മു​ട്ട് നി​ര്‍മാ​ണം അ​ടു​ത്ത മാ​ര്‍ച്ചി​നു​ള്ളി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കു​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ. ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ കി​ളി​മു​ട്ടും ക​ട​വ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ വെ​ള്ള​പ്പൊ​ക്ക​വും വെ​ള്ള​ക്കെ​ട്ടും പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കും.

ഹ​രി​പ്പാ​ട് ന​ട​ന്ന മൈ​ന​ര്‍-​മേ​ജ​ര്‍ ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. തൃ​ക്കു​ന്ന​പ്പു​ഴ, ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കേ​ര​ള ഇ​റി​ഗേ​ഷ​ൻ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ കോ​ര്‍പ​റേ​ഷ​ന്‍ മു​ഖേ​ന ന​ട​ന്നു​വ​രു​ന്ന ടെ​ട്രാ​പോ​ഡു​ക​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള നി​ര്‍മാ​ണ പ്ര​വ​ര്‍ത്തി​ക​ള്‍ യോ​ഗം വി​ല​യി​രു​ത്തി.

ന​ല്ലാ​ണി​ക്ക​ല്‍ ഭാ​ഗ​ത്തെ 9.5 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക്ക് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ട​ല്‍ക്ഷോ​ഭം രൂ​ക്ഷ​മാ​യ പെ​രു​മ്പ​ള്ളി ഭാ​ഗ​ത്തെ ക​ട​ല്‍ഭി​ത്തി നി​ര്‍മാ​ണ​ത്തി​ന്​ 23.53 കോ​ടി​യു​ടെ പു​തി​യ പ്രൊ​പ്പോ​സ​ൽ സ​ര്‍ക്കാ​റി​ന് സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്. പു​ളി​ക്കീ​ഴ് ആ​റ്റി​ലെ റെ​ഗു​ലേ​റ്റ​ര്‍-​കം ബ്രി​ഡ്ജി​െൻറ നി​ര്‍മാ​ണം ബ​ജ​റ്റ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് നി​ര്‍ദേ​ശം ന​ല്‍കി. കു​ട്ട​നാ​ട് മേ​ഖ​ല​യു​ടെ സ​വി​ശേ​ഷ പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ വ​ര്‍ക്കു​ക​ള്‍ നി​ര്‍വ​ഹി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന വി​ധ​ത്തി​ല്‍ ഹ​രി​പ്പാ​ട് മൈ​ന​ര്‍ ഇ​റി​ഗേ​ഷ​ന്‍ സെ​ക്​​ഷ​ന് കൂ​ടു​ത​ല്‍ ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല അ​റി​യി​ച്ചു.

Tags:    
News Summary - Pulimuttu constructions will be completed by March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.