ആലപ്പുഴ: വാഹനങ്ങൾ പണയക്കരാറിൽ കൈക്കലാക്കിയശേഷം മറിച്ച് വിൽപന നടത്തുന്ന സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്.ആലപ്പുഴ കൊറ്റംകുളങ്ങര കുരുവിക്കൽ മഠം വീട്ടിൽ ശാന്തിലാലിെൻറ ഭാര്യ നവ്യയുടെ കെ.എൽ 32 പി 2563 നമ്പരോടുകൂടിയ കാർ ആറുമാസം കാലാവധിക്ക് 1,90,000 രൂപക്ക് പണയ കരാർ എഴുതി രേഖകൾ കൈവശപ്പെടുത്തിയ സംഘം മറിച്ചുവിൽപന നടത്തിയ കേസിലാണ് കോടതി നിർദേശം.
ആലപ്പുഴ തൃക്കുന്നപ്പുഴ സഫീർ മൻസിൽ സജീദ് (50), വാഹന ബ്രോക്കർ നങ്ങിയാർകുളങ്ങര പുത്തൻപുരയിൽ ശരത് കൃഷ്ണ, കോഴിക്കോട് കളന്തോട് ജലീൽ, മലപ്പുറം സ്വദേശി സഹീർ അലി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്ത് റിപ്പോർട്ട് നൽകാൻ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജയ പ്രഭു ഉത്തരവിട്ടത്.
കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടിൽ നവ്യ വാഹനം വിൽക്കാൻ തീരുമാനിച്ചപ്പോൾ ഒന്നും രണ്ടും പ്രതികൾ നേരിട്ടെത്തി ആറുമാസത്തിനകം വാഹനം പതിമൂന്ന് ലക്ഷത്തിന് വാങ്ങാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു.
അതുവരെ പണയ കാർ എഴുതി 1,90,000 രൂപക്ക് വാഹനം കൊണ്ടുപോയി. പണയ കാലാവധിക്ക് ശേഷം വാഹനം തിരികെ നൽകാതിരിക്കുകയും വിൽപന പൂർത്തിയാക്കാതിരിക്കുകയും ചെയ്തതോടെയാണ് പരാതിക്കാരി ആലപ്പുഴ ലീഗൽസർവിസ് അതോറിറ്റിയുടെ സഹായത്തോടെ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.