അമ്പലപ്പുഴ: ഫ്രൻഡ്സ് ഓഫ് പേഷ്യന്റ്‌സ് അരൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണ വിതരണം നടത്തി. ജില്ല പൊലീസ് മേധാവി ജി. ജയദേവ് ഉദ്ഘാടനം ചെയ്തു. ഫ്രൻഡ്സ് ഓഫ് പേഷ്യന്റ്‌സ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ടി. സുരേഷ് ബാബു, സെക്രട്ടറി കലാം, രക്ഷാധികാരി നാസർ, ലീഗൽ അഡ്വൈസർ യാസിർ, യൂനിറ്റ് സെക്രട്ടറി ഷാജി, പ്രസിഡന്റ് യൂസുഫ് എന്നിവർ നേതൃത്വം നൽകി. ഫ്രൻഡ്സ് ഓഫ് പേഷ്യന്റ്‌സ് അരൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ ജില്ല പൊലീസ് മേധാവി ജി. ജയദേവ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.