ചാരുംമൂട്: താമരക്കുളം തെങ്ങിനാൽ കലേച്ചിറ പാടശേഖരത്ത് കൃഷിഭവൻെറ സഹായത്തോടെ നടത്തിയ നെൽകൃഷിയിൽ നൂറുമേനി വിളവ്. കൃഷി ഓഫിസർ എസ്. ദിവ്യശ്രീ ഉദ്ഘാടനം ചെയ്തു. അഞ്ചേക്കർ പാടശേഖരത്ത് ഉമ ഇനം വിത്താണ് വിതച്ചിരുന്നത്. പാടശേഖര സമിതി അംഗങ്ങളായ ദാമോദരൻ, രാജ്‌മോഹനൻ പിള്ള എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. തെങ്ങിനാൽ പാടശേഖരസമിതി സെക്രട്ടറി ടി.ആർ. ബിന്ദു അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് അജികുമാർ, സമിതി അംഗം രവീന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: താമരക്കുളം തെങ്ങിനാൽ കലേച്ചിറ പാടശേഖരത്തെ കൃഷി ഓഫിസർ എസ്. ദിവ്യശ്രീ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.