ദേശീയപാത നിർമാണത്തിൻ അഴിമതി -ജി. സുധാകരൻ

ആലപ്പുഴ: ദേശീയപാത നിർമാണത്തിൽ അഴിമതിയാണ് നടക്കുന്നതെന്ന് ജി. സുധാകരൻ. ജയിലിന്റെ മതിൽ പോലെയാണ് ഉയരത്തിൽ റോഡ് പണിയുന്നത്. ലോകത്തിലെതന്നെ ഏറ്റവും അഴിമതിയുള്ള 75 സ്ഥാപനങ്ങളിൽ ഒന്നാണ് ദേശീയപാത അതോറിറ്റി. നിർമാണത്തിനുള്ള പൈസയൊക്കെ എങ്ങോട്ട് പോകുന്നെന്നും അദ്ദേഹം ചോദിച്ചു. കങ്കാരു ഡോക്യുഫിക്ഷൻ ഹോട്ടൽ ഹിമാലയയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൻജിനീയർമാർ പഠിച്ചതെല്ലാം ജോലിക്ക് കയറുമ്പോൾ മറക്കും. പാലവും റോഡും മര്യാദക്ക് രൂപകൽപന ചെയ്തു നിർമിക്കില്ല. പെരുമ്പളം പാലം 2016ൽ അന്നത്തെ സർക്കാറിന്റെ കാലത്ത് 100 കോടി രൂപ അനുവദിച്ച് നിർമാണം തുടങ്ങിയതാണെന്ന് പറയാത്തത് ചരിത്ര നിഷേധമാണ്. എം.എൽ.എയും എം.പിയും അവരുടെ കാലത്താണ് പാലം നിർമാണം തുടങ്ങിയതെന്ന് ആളുകളെ ധരിപ്പിക്കുകയാണ്. പഴയതിന് മറയിടുക എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയം. അരൂർ മുതൽ ഓച്ചിറ വരെ ദേശീയപാതയിൽ ഹൈവേ പൊലീസിന്റെ പട്രോളിങ്ങില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    
News Summary - Corruption in the construction of national highways - G. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.