വിഷ്ണുദേവ്
ആലപ്പുഴ: വാഹനാപകടത്തിൽ പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 38 വർഷം കഠിന തടവും 1,85,000 രൂപ പിഴയും. പിഴ ഒടുക്കാത്ത പക്ഷം രണ്ട് വർഷവും ഒരു മാസവും അധിക ശിക്ഷ അനുഭവിക്കാനും വിധിച്ചു.
മൂവാറ്റുപുഴ പായിപ്ര ചൂരച്ചിറയിൽ വീട്ടിൽ വിഷ്ണുദേവിനെയാണ് (28) ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ് ജി ശിക്ഷിച്ചത്. 2022ല്‍ അതിജീവിതയുടെ മാതാവ് അമ്പലപ്പുഴ പൊലീസില്‍ നല്കിയ കേസിലാണ് വിധി. എസ്.എച്ച്.ഒ ആയിരുന്ന ദ്വിജേഷ് സിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ പ്രിൻസ്, പ്രതാപൻ, എ.എസ്.ഐ ഷൈനി, സി.പി.ഒ അഞ്ജു രാജു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്. രഘു ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.