കർഷകദിനാഘോഷം

ആറാട്ടുപുഴ: കൃഷിഭവ‍ൻെറയും പഞ്ചായത്തി‍ൻെറയും ആഭിമുഖ്യത്തിൽ കർഷക ദിനാചരണം നടത്തി. ജെ.എം.എസ്. ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ. സജീവൻ ഉദ്ഘാടനം ചെയ്തു. 15 മികച്ച കർഷകരെ ആദരിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം ജോൺ തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് കെ.ജി. രമേശ് കാർഷിക ബോധവത്കരണ ക്ലാസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.