സ്വാതന്ത്ര്യദിനാഘോഷം

കായംകുളം: നഗരത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. നഗരസഭ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഗേൾസ് സ്കൂളിൽ പതാക ഉയർത്തലോടെയായിരുന്നു തുടക്കം. ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനിയും കൗൺസിലറുമായിരുന്ന കെ.എ. ബേക്കർ, നഗരസഭ ചെയർമാനായിരുന്ന കെ. നാരായണൻ എന്നിവരെ ആദരിച്ചു. ചെയർപേഴ്സൻ പി. ശശികല ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജെ. ആദർശ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ മായാദേവി, എസ്. കേശുനാഥ്, ഫർസാന, സുൽഫിക്കർ, ഷാമില അനിമോൻ തുടങ്ങിയവർ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് കമ്മിറ്റി വ്യാപാര ഭവനിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസിഡന്‍റ്​ സിനിൽ സബാദ് പതാക ഉയർത്തി. പി. സോമരാജൻ, എ.എം. ഷരീഫ് എന്നിവർ സംസാരിച്ചു. ടൗൺ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ അൻസാരി കോയിക്കലേത്ത് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഇ. സമീർ ഉദ്ഘാടനം ചെയ്തു. ഞാവക്കാട് എൽ.പി.എസിൽ വാർഡ് കൗൺസിലർ പി. ഹരിലാൽ പതാക ഉയർത്തി. സമ്മേളനം സ്വാതന്ത്ര്യസമര സേനാനി കെ.എ. ബേക്കർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി.എം.എ. ഫാറൂഖ് സഖാഫി അധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയ കമ്മിറ്റി ഓഫിസിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാൻ പതാക ഉയർത്തി. ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. എം.എസ്.എം കോളജ് റെസിഡന്‍റ്​ നഗർ റെസിഡന്‍റ്​സ് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചാണ് ആഘോഷിച്ചത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഫർസാന ഹബീബ് ഉദ്ഘാടനം ചെയ്തു. എം.എസ്.എം കോളജ്​ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സേനാനി കെ.എ. ബേക്കറിനെ വീട്ടിലെത്തി ആദരിച്ചു. പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ, ഡോ. എസ്. ആമിന, ഹരി എന്നിവർ നേതൃത്വം നൽകി. കുറുങ്ങാട് മുസ്​ലിം ജമാഅത്തിൽ പ്രസിഡന്‍റ്​ പി.എൻ. ഷംസുദ്ദീൻ പതാക ഉയർത്തി. ഇമാം യു. താജുദ്ദീൻ ബാഖവി സന്ദേശം നൽകി. കൃഷ്ണപുരം പാലസ് ലയൺസ് ക്ലബിൽ പ്രസിഡന്‍റ്​ കെ. സുരേഷ്​ കുമാർ പതാക ഉയർത്തി. കോളജ് വെസ്റ്റ് റെസിഡന്റസ് അസോസിയേഷൻ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ്​ ഷാനവാസ് പറമ്പി ദേശീയ പതാക ഉയർത്തി. നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ ഭാരത ഭൂപട ജ്വാല തെളിയിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഷൈജു മുക്കിൽ അധ്യക്ഷത വഹിച്ചു. കൃഷ്ണപുരം കോൺഗ്രസ്‌ കമ്മിറ്റി ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങ് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി ചിറപ്പുറത്ത്​ മുരളി ഉദ്​ഘാടനം ചെയ്തു. ആം ആദ്മി പാർട്ടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ നടന്ന ചടങ്ങിൽ കൺവീനർ ജലീൽ വേലഞ്ചിറ പതാക ഉയർത്തി. കൊറ്റുകുളങ്ങര എരുവ ഈസ്റ്റ് മുഹമ്മദൻ എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ സ്വതന്ത്ര്യസമര സേനാനി കെ.എ. ബേക്കർ കുട്ടികളുമായി സംവദിച്ചു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. ഫർസാന ഹബീബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ നസീർ കായംകുളം അധ്യക്ഷത വഹിച്ചു. ഗവ. ബോയ്സ് സ്കൂളിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനി കെ.എം. ബക്കർ, വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ സി.ഐ മുഹമ്മദ് ഷാഫി എന്നിവരെ ആദരിച്ചു. നന്മ മരത്തിന്‍റെ ആഭിമുഖ്യത്തിൽ 75 കേന്ദ്രങ്ങളിൽ സ്വാതന്ത്ര്യമരം നട്ടു. ഡോ. സൈജു ഖാലിദ് അധ്യക്ഷത വഹിച്ചു. കോഓഡിനേറ്റർ ഷാജഹാൻ രാജധാനി ഉദ്ഘാടനം ചെയ്തു. ചിത്രം .APLKY1NAGARA : കായംകുളം നഗരസഭ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനി കെ.എ. ബേക്കറിനെയും മുൻ ചെയർമാർ കെ. നാരായണനെയും ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.