പ്രവേശനോത്സവം

അരൂർ: അരൂർ ഗവ. ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് രാഖി ആന്റണി ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡൻറ് അനിത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ബിജു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി.കെ. ഉദയകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഇബ്രാഹിം കുട്ടി, സുമദേവി, അമ്പിളി ഷിബു, കവിത ശരവണൻ എന്നിവർ പങ്കെടുത്തു. അരൂർ സൻെറ് അഗസ്റ്റിൻസ് എൽ.പി സ്കൂളിൽ വാർഡ് അംഗം പി.ആർ. ജ്യോതിലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ വി.വി. ആൻറണി സ്വാഗതം ആശംസിച്ചു. സൻെറ് അഗസ്റ്റിൻസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ഷാജി, ഹെഡ്മിസ്​ട്രസ് മേഴ്സി, പി.ടി.എ ചെയർമാൻ കെ.എ. ജോളി എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ചിത്രം അരൂർ ഗവ. സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് രാഖി ആൻറണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.