ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുസമീപം തുറന്ന പ്ലാസ്റ്റിക് കാരിബാഗ് എക്സ്ചേഞ്ച് കൗണ്ടറിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ സൂസമ്മ എബ്രഹാം തുണിസഞ്ചി നല്കി നിർവഹിക്കുന്നു
ആലപ്പുഴ: മണ്ഡല കാലത്ത് ശബരിമലയിലെ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നത് ലക്ഷ്യമിട്ട് ആലപ്പുഴ, പത്തനംതിട്ട ജില്ല ശുചിത്വമിഷനുകളുടേയും ചെങ്ങന്നൂര്‍ നഗരസഭയുടെയും നേതൃത്വത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനുസമീപം പ്ലാസ്റ്റിക് ക്യാരിബാഗ് എക്സ്ചേഞ്ച് കൗണ്ടര്‍ തുറന്നു. ചെങ്ങന്നൂര്‍ നഗരസഭാധ്യക്ഷ സൂസമ്മ എബ്രഹാം തീർഥാടകര്‍ക്ക് പ്ലാസ്റ്റിക് കവറിന് പകരം തുണിസഞ്ചി നല്കി കൗണ്ടര്‍ ഉദ്ഘാടനം നിർവഹിച്ചു.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൗണ്ടറിലൂടെ അയ്യപ്പഭക്തന്മാര്ക്ക് കൈവശമുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നല്കി സൗജന്യമായി തുണിസഞ്ചി പകരം വാങ്ങാം. ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരചടങ്ങുകളുടെ ലിസ്റ്റ് രേഖപെടുത്തിയിട്ടുണ്ട്. ശുചിത്വ പരിപാലനം സംബന്ധിച്ച് ശുചിത്വമിഷന്റെ ലഘുലേഖയും വിതരണം ചെയ്യും.
നഗരസഭസ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭ വര്‍ഗിസ്, ജില്ല ശുചിത്വമിഷന് കോഓര്‍ഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാര്‍, പത്തനംതിട്ട ജില്ല ശുചിത്വമിഷന് കോഓര്‍ഡിനേറ്റര്‍ ബൈജു ടി. പോള്‍, പ്രോഗ്രാം ഓഫിസര്‍മാരായ അജയ് കെ.ആര്, അഖില്‍ പ്രകാശന്, ജനപ്രതിനിധികളായ ഷിബു രാജന്, അശോക് പടിപ്പുരക്കല്‍, റിജോ ജോണ്‍, ശ്രീദേവി ബാലകൃഷ്ണന്, സിനി ബിജു, ക്ലീന്‍ സിറ്റി മാനേജര്‍ നിഷ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.