കൊപ്പാറ ബിജു,അഷ്റഫ്
Posted On
date_range Updated On
date_range സുഹൃത്തിന്‍റെ തലയിൽ ചുറ്റികവെച്ചടിച്ച് പരിക്കേൽപ്പിച്ച സംഭവം; രണ്ടു പേർ അറസ്റ്റിൽ
മാവേലിക്കര: വാക്കുതർക്കത്തിനിടയിൽ സുഹൃത്തിനെ ചുറ്റികവെച്ചടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മാവേലിക്കര വെട്ടിയാർ അരനൂറ്റിമംഗലം മാധവം വീട്ടിൽ കൊപ്പാറ ബിജു എന്ന ബിജു(40), ചെങ്ങന്നൂർ ചെറിയനാട് ചെറുവല്ലൂർ തൊണ്ടലിൽ തെക്കെതിൽ വീട്ടിൽ അഷറഫ് (31) എന്നിവരെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്.
16 ന് രാത്രി 10.30 ഓടെ ചെന്നിത്തല ചെറുകോൽ കുറ്റിയാറ കിഴക്കെതിൽ വീട്ടിൽ ജിജോ ജോർജിനെ മർദ്ദിച്ചു ഗുരുതര പരിക്കേൽപിച്ച സംഭവത്തിലാണ് ഇരുവരും അറസ്റ്റിലായത്.
ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ജി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ എസ്.ഐ.ൃസുനുമോൻ, സി.പി.ഒ മാരായ വിഷ്ണുപ്രസാദ്, സിദ്ദിഖുൽ അക്ബർ, അരുൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ആലപ്പുഴ ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.