Posted On
date_range Updated On
date_range മാവേലിക്കരയിൽ നവകേരള സദസ്സ് നടക്കുന്ന സ്കൂളിന്റെ മതിൽ തകർന്നു
മാവേലിക്കര: നവകേരള സദസ്സിന് വേദി ഒരുക്കുന്ന മാവേലിക്കര ബോയ്സ് സ്കൂളിലെ മതിൽ വെള്ളിയാഴ്ച തകർന്നുവീണു. മതിൽ തിങ്കളാഴ്ച തന്നെ പുനർനിർമിക്കുമെന്ന് ശനിയാഴ്ച വൈകീട്ട് ചേർന്ന മാവേലിക്കര നഗരസഭ കൗൺസിൽ തീരുമാനമെടുത്തു. മതിൽ പൊളിഞ്ഞതല്ല സാമൂഹിക വിരുദ്ധർ പൊളിച്ചത് തന്നെയെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ നിഗമനം. അടിയന്തര കൗൺസിൽ യോഗത്തിൽ നിന്ന് എൽ.ഡി.എഫ് അംഗങ്ങൾ വിട്ടു നിന്നു. മതിൽ കൂടുതൽ പൊളിയാതിരിക്കാൻ പൊലീസ് സംരക്ഷണം ഏർപ്പെടുത്താനും നവകേരള സദസ്സിന് നഗരസഭയുടെ തനതുഫണ്ടിൽ നിന്നും ഒരു രൂപ ചിലവഴിക്കില്ലെന്നും കൗൺസിൽ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.