Posted On
date_range Updated On
date_range അച്ഛൻ മരിച്ച വേദന ഉള്ളിലൊതുക്കി മകൻ പരീക്ഷ എഴുതി
മാവേലിക്കര: അച്ഛൻ മരിച്ച വേദനയുള്ളിലൊതുക്കി മകൻ ഐ.ടി.ഐ പരീക്ഷയെഴുതി. ഉമ്പർനാട് കൊടുവശ്ശേരിൽ വടക്കതിൽ മോഹനെൻറ (55) മകൻ മിഥുനാണ് അച്ഛെൻറ വേർപാടിെൻറ ദുഃഖവുമായി ശനിയാഴ്ച കല്ലുമല എം.ബി ഐ.ടി.ഐയിൽ പരീക്ഷയെഴുതിയത്.
ഇല്ക്ട്രീഷൻ രണ്ടാം വർഷ വിദ്യാർഥിയായ മിഥുന് എൻജിനീയറിങ് ഡ്രോയിങിന്റെ പ്രാക്ടിക്കൽ പരീക്ഷ ആയിരുന്നു. പരീക്ഷ എഴുതുന്നില്ലെന്ന് തീരുമാനിച്ച മിഥുനെ അധ്യാപകർ സ്നേഹപൂർവം നിർബന്ധിച്ചാണ് പരീക്ഷക്കെത്തിച്ചത്. പരീക്ഷ കഴിഞ്ഞ് മിഥുൻ വീട്ടിലെത്തിയ ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന മോഹനൻ വെള്ളിയാഴ്ചയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.