representative  image

എസ്.ഡി.പി.ഐ-ഡി.വൈ.എഫ്.ഐ സംഘര്‍ഷം; നാല് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അറസ്​റ്റില്‍

മാ​വേ​ലി​ക്ക​ര: മാ​ങ്കാം​കു​ഴി പാ​റ​ക്കു​ള​ങ്ങ​ര മാ​മ്പ്ര കോ​ള​നി​യി​ല്‍ എ​സ്.​ഡി.​പി.​ഐ-​ഡി.​വൈ.​എ​ഫ്.​ഐ സം​ഘ​ര്‍ഷ​ത്തി​ല്‍ നാ​ല് ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രെ​ക്കൂ​ടി അ​റ​സ്​​റ്റ്​ ചെ​യ്തു. വെ​ട്ടി​യാ​ര്‍ നെ​ടു​ങ്ക​ണ്ട​ത്തി​ല്‍ കി​ഴ​ക്ക​തി​ല്‍ അ​മി​ത്​ മാ​ത്യു (20), വെ​ട്ടി​യാ​ര്‍ രാ​ജു ഭ​വ​ന​ത്തി​ല്‍ ജ​സ്​​റ്റി​ന്‍ ജേ​ക്ക​ബ് (22), വെ​ട്ടി​യാ​ര്‍ കോ​ട്ട​ക്ക​ക​ത്ത് മി​ഥു​ന്‍ (21), വെ​ട്ടി​യാ​ര്‍ സി​റി​ന്‍ വി​ല്ല​യി​ല്‍ സി​റി​ന്‍ ചാ​ക്കോ (20) എ​ന്നി​വ​രാ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍ത്ത​ക​നാ​യ വെ​ട്ടി​യാ​ര്‍ മാ​മ്പ്ര കി​ഴ​ക്ക​തി​ല്‍ ഷ​മീ​റി​െൻറ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച​തി​നും വെ​ട്ടി​യാ​ര്‍ ത​ട​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ജി​യു​ടെ ബൈ​ക്ക് തീ​യി​ട്ട് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ലു​മാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.


ഈ ​മാ​സം ഏ​ഴി​ന് രാ​ത്രി 10ഓ​ടെ ന​ട​ന്ന സം​ഘ​ർ​ഷ​ത്തി​ല്‍ ഡി.​വൈ.​എ​ഫ്.​ഐ മാ​ങ്കാം​കു​ഴി മേ​ഖ​ല ക​മ്മി​റ്റി അം​ഗ​മാ​യ വെ​ട്ടി​യാ​ര്‍ ശ​ര​വ​ണ​യി​ല്‍ അ​രു​ണ്‍കു​മാ​റി​ന് കു​ത്തേ​റ്റി​രു​ന്നു. എ​സ്.​ഡി.​പി.​ഐ പ്ര​വ​ര്‍ത്ത​ക​രാ​യ ഷ​മീ​ര്‍, ഷ​ഹ​നാ​സ്, സ​ഹോ​ദ​ര​ന്‍ ഷം​നാ​സ്, അ​ജി, നൗ​ഷാ​ദ് എ​ന്നി​വ​ര്‍ നേ​ര​ത്തെ അ​റ​സ്​​റ്റി​ലാ​യി​രു​ന്നു.


Tags:    
News Summary - SDPI-DYFI conflict Four DYFI activists arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.