Posted On
date_range Updated On
date_range കിണറ്റിൽ കാൽ വഴുതി വീണ വയോധികനെ പൊലീസ് രക്ഷപ്പെടുത്തി
മാവേലിക്കര: ആൾതാമസമില്ലാത്ത വീട്ടുവളപ്പിലെ കിണറ്റിൽ കാൽ വഴുതി വീണ വയോധികനെ പൊലീസ് സാഹസികമായി രക്ഷപെടുത്തി. അറുനുറ്റിമംഗലം വല്യത്ത് പടീറ്റതിൽ സോമൻ വർഗീസ് (76) ആണ് വീടിന് സമീപമുള്ള കിണറ്റിൽ വീണത്.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. സ്ഥലത്തെത്തിയ കുറത്തികാട് പൊലിസ് സ്റ്റേഷനിലെ എസ്.ഐ സീനുമോനും സി.പി.ഒ ഗംഗ പ്രസാദും ചേർന്ന് ഇയാളെ കിണറ്റിൽ ഇറങ്ങി രക്ഷപ്പെടുത്തി. സോമൻ വർഗീസിനെ മാവേലിക്കര ജില്ല ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.