Posted On
date_range Updated On
date_range വധശ്രമം; രണ്ട് യുവാക്കൾ അറസ്റ്റിൽ
മാവേലിക്കര: കഞ്ചാവ് വിൽപന എതിർത്ത യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കറ്റാനം ഭരണിക്കാവ് തെക്കുംമുറിയിൽ തണ്ടളത്ത് തറയിൽ നന്ദഗോകുൽ (20), ഭരണിക്കാവ് തെക്കുംമുറിയിൽ മനീഷ് ഭവനത്തിൽ മനീഷ് (18) എന്നിവരെയാണ് ചെങ്ങന്നൂർ ഡിവൈ.എസ്.പി ആർ. ജോസ്, കുറത്തികാട് പൊലീസ് ഇൻസ്പെക്ടർ ബി. സാബു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മാവേലിക്കര തെക്കേക്കര വാത്തികുളം പറണ്ടോടിയിൽ മൻദീപിനെ (22) കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.