100 വ്യ​ക്തി​ക​ള്‍ക്ക് ഗാ​ന്ധി​ശി​ല്‍പം സ​മ്മാ​നി​ക്കു​ന്ന പ​ദ്ധ​തി മാ​വേ​ലി​ക്ക​ര സി​വി​ല്‍ സ്​​റ്റേ​ഷ​നി​ല്‍ ജോ​യ​ൻ​റ് ആ​ര്‍.​ടി.​ഒ എം.​ജി. മ​നോ​ജി​ന് ന​ല്‍കി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ബി​ജു ജോ​സ​ഫ് നി​ര്‍വ​ഹി​ക്കു​ന്നു

ഗാന്ധിജി കേരളത്തിലെത്തിയിട്ട്​ 100 വർഷം; നൂറുപേർക്കായി ഗാന്ധിശില്‍പം ഒരുങ്ങി

മാ​വേ​ലി​ക്ക​ര: ഗാ​ന്ധി​ജി കേ​ര​ള​ത്തി​ലെ​ത്തി​യ​തി​െൻറ 100ാം വാ​ര്‍ഷി​ക​ത്തി​ല്‍ 100 വ്യ​ത്യ​സ്ത​രാ​യ വ്യ​ക്തി​ക​ള്‍ക്ക് ഗാ​ന്ധി​ശി​ല്‍പം സ​മ്മാ​നി​ക്കാ​നൊ​രു​ങ്ങി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും ഫോ​ട്ടോ​ഗ്രാ​ഫ​റും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​നു​മാ​യ മാ​വേ​ലി​ക്ക​ര ജോ​യ​ൻ​റ് ആ​ര്‍.​ടി.​ഒ എം.​ജി. മ​നോ​ജി​ന് ഗാ​ന്ധി​ശി​ല്‍പം ന​ല്‍കി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ബി​ജു ജോ​സ​ഫ് നി​ര്‍വ​ഹി​ച്ചു. വാ​ര്‍ഷി​ക​ദി​നാ​ച​ര​ണ ഭാ​ഗ​മാ​യി ഈ ​വ​ര്‍ഷം​ത​ന്നെ പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കു​മെ​ന്ന് സം​ഘ​ട​ന അ​റി​യി​ച്ചു. മാ​വേ​ലി​ക്ക​ര സി​വി​ല്‍ സ്​​റ്റേ​ഷ​നി​ലെ ഗാ​ന്ധി​ശി​ല്‍പ​ത്തി​ന​രി​കി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മാ​വേ​ലി​ക്ക​ര കൃ​ഷി ഓ​ഫി​സ​ര്‍ എം.​എ​ന്‍. പ്ര​സാ​ദ്, എ.​എം.​വി.​ഐ എ​സ്. ശ്യാം​കു​മാ​ര്‍, ക​ശ്മീ​രി​ല്‍ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ന്‍ സാം ​എ​ബ്ര​ഹാ​മി​െൻറ പി​താ​വ് എ​ബ്ര​ഹാം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.