ടി.കെ. ഗോപിനാഥൻ നായരുടെ വീട്ടിലെ മരങ്ങൾ നശിപ്പിച്ച നിലയിൽ
പാണ്ടനാട്: വ്യാപാരിയുടെ വീട്ടിൽ ഏഴംഗ മുഖംമൂടി സംഘം അതിക്രമം നടത്തിയതായി പരാതി. പാണ്ടനാട് മുതവഴി ഊലേത്ത് റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥനും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹിയുമായ ടി.കെ. ഗോപിനാഥൻ നായരുടെ വീട്ടിലാണ് സാമൂഹിക വിരുദ്ധർ അതിക്രമം നടത്തിയത്.
കഴിഞ്ഞദിവസം പുലർച്ചയായിരുന്നു സംഭവം. ഗോപിനാഥൻ നായർ (76), ഭാര്യ ബീന (72), മകൾ ബിജി (42), ബിജിയുടെ വിദ്യാർഥികളായ രണ്ട് മക്കൾ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. പുലർച്ച 2.30ന് മുഖം മറച്ച് കണ്ണു മാത്രം കാണുന്ന തരത്തിൽ ഏഴംഗസംഘമാണ് ജെ.സി.ബി, ടിപ്പർ എന്നിവയുമായി എത്തിയത്. സി.സി ടി.വി കാമറകളുടെ ദിശ മാറ്റി വെച്ചശേഷമായിരുന്നു അതിക്രമങ്ങൾ നടത്തിയത്.
ശബ്ദം കേട്ട് പുറത്തിറങ്ങി വാതിൽ തുറന്ന ദമ്പതികളെയും മകളെയും ഭീഷണിപ്പെടുത്തി അകത്ത് കയറ്റി. എക്സ്കവേറ്റർ ഉപയോഗിച്ച് മുറ്റത്തെ മരങ്ങൾ പിഴുതുമാറ്റി. പൈപ്പ് തകർത്തു. മണ്ണുവാരി ടിപ്പറിലാക്കി കടത്തിക്കൊണ്ടുപോയി. പൊലീസിനെ വിളിച്ചു വരുത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. എക്സ്കവേറ്റർ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.