വനിത ദിനത്തിൽ സ്ത്രീകൾക്ക് മാത്രമായി ടൂർ പാക്കേജ്

ആലപ്പുഴ: വനിത ദിനം ആഘോഷിക്കാൻ കെ.എസ്.ആർ.ടി.സി പാക്കേജുകൾ ഒരുക്കുന്നു. വിവിധ ഡിപ്പോകളിൽനിന്ന് വനിതകൾക്ക് മാത്രമായ വിനോദ സഞ്ചാര പാക്കേജുകളാണ് കെ.എസ്.ആർ.ടി.സി തയാറാക്കുന്നത്.

ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് എട്ടിന് വനിതകൾക്കു മാത്രമായി എറണാകുളം വണ്ടർല വാട്ടർ തീം പാർക്കിലേക്ക് പ്രത്യേക ട്രിപ് നടത്തും. രാവിലെ ഒൻപതിന് പുറപ്പെട്ട് 11ന് അവിടെ എത്തും. രാത്രി എട്ടിന് തിരികെയെത്തും. പ്രവേശന പാസിനുള്ള തുകയുൾപ്പെടെ 875 രൂപയാണ് നിരക്ക്.

ഇതുവരെ മുപ്പതിലേറെപ്പേർ ബുക്ക് ചെയ്തു. ബുക്കിങ് തുടരുകയാണ്. കൂടുതൽ യാത്രക്കാരുണ്ടെങ്കിൽ കൂടുതൽ ബസ് അനുവദിക്കും. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നേരിട്ടെത്തി മാത്രമേ ബുക്ക് ചെയ്യാനാകൂ. വനിത കണ്ടക്ടർ യാത്രയിൽ ഒപ്പമുണ്ടാകും. 985505815, 9400203766.

ഹരിപ്പാട് ഡിപ്പോയിൽനിന്ന് എറണാകുളം വണ്ടർല അമ്യൂസ്മെന്‍റ് പാർക്കിലേക്കാണ് ഉല്ലാസ യാത്ര. എട്ടിന് രാവിലെ ആറിന് ഹരിപ്പാടുനിന്ന് പുറപ്പെട്ട്, രാത്രി എട്ടിന് മടങ്ങിയെത്തുന്ന പാക്കേജിൽ പ്രവേശന പാസും ബസ് ടിക്കറ്റും ഉൾപ്പെടെ ഒരാളിൽ നിന്ന് 950 രൂപയാണ് ഈടാക്കുക. 0479-2412620, 9947812214.

ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് വണ്ടർലായിലേക്കാണ് യാത്ര. ബസ് ടിക്കറ്റും പ്രവേശന പാസും ഉൾപ്പെടെ 925 രൂപയാണ് നിരക്ക്. 10 വയസ്സിന് മേൽ പ്രായമുള്ളവർക്ക് യാത്രയിൽ പങ്കെടുക്കാം. മാവേലിക്കര ഡിപ്പോയിൽനിന്ന് വാഗമൺ ട്രിപ്പാണ് പ്ലാൻ ചെയ്തിട്ടുള്ളത്. വനിതകൾക്ക് മാത്രമായി വാഗമൺ, പരുന്തുംപാറ യാത്ര 12ന് ആണ് ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെ 12 വനിതകൾ ബുക്കിങ് നടത്തി. 500 രൂപയാണ് യാത്ര നിരക്ക്. ഏഴിന് രജിസ്ട്രേഷൻ അവസാനിപ്പിക്കും. 0479 2302282, 8078167673, 9446313991.

Tags:    
News Summary - KSRTC Women's Day Tour package

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.