കാ​ട്ടു​പോ​ത്തി​നെ ക​ണ്ട ചു​ന​ക്ക​ര ഭാ​ഗ​ത്തെ പ​രി​ശോ​ധ​നക്കി​ടെ ഡി.​എ​ഫ്.​ഒ ബി.​ആ​ർ. ജ​യ​നു​മാ​യി എം.​എ​സ്. അ​രു​ൺ​കു​മാ​ർ

എം.​എ​ൽ.​എ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ന്നു

മ​യ​ക്കു​വെ​ടി​ക്ക് അ​നു​മ​തി; വ​ന​പാ​ല​ക​രെ വ​ട്ടം ചു​റ്റി​ച്ച് കാ​ട്ടു​പോ​ത്ത്

ചാ​രും​മൂ​ട്: നൂ​റ​നാ​ട്ട് കാ​ണ​പ്പെ​ട്ട കാ​ട്ടു​പോ​ത്തി​നെ ക​ണ്ടെ​ത്താ​ൻ വ​ന​പാ​ല​ക സം​ഘം തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. ചു​ന​ക്ക​ര ഭാ​ഗ​ത്ത് കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​തോ​ടെ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചും തെ​ര​ച്ചി​ൽ ന​ട​ത്തി. വ​ന​പാ​ല​ക​ർ​ക്കൊ​പ്പം എം.​എ​സ്. അ​രു​ൺ കു​മാ​ർ എം.​എ​ൽ.​എ​യു​മു​ണ്ടാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച നൂ​റ​നാ​ട്ടു ക​ണ്ട കാ​ട്ടു​പോ​ത്തി​നെ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ചു​ന​ക്ക​ര ന​ടു​വി​ൽ ഭാ​ഗ​ത്ത് വീ​ണ്ടും ക​ണ്ട​താ​യി നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത്.

ചാ​രും​മൂ​ട് മേ​ഖ​ല​യി​ൽ ക്യാ​മ്പ് ചെ​യ്യു​ന്ന വ​ന​പാ​ല​ക സം​ഘ​വും എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം.​എ​ൽ.​എ​യും ചു​ന​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്. ശോ​ഭ​ന അ​ട​ക്ക​മു​ള്ള ജ​ന​പ​തി​നി​ധി​ക​ളും സ്ഥ​ല​ത്തെ​ത്തി​ച്ചേ​ർ​ന്നു. ര​ണ്ടു മ​ണി​യോ​ടെ കാ​ട്ടു​പോ​ത്തി​നെ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ൽ ക​ണ്ടെ​ങ്കി​ലും ആ​ളു​ക​ളെ​ക​ണ്ട് എ​തി​ർ​വ​ശ​ത്തു​കൂ​ടി ചു​ന​ക്ക​ര ക​ളി​ക്ക​ണ്ടം വ​ഴി ഓ​ടി. എ​തി​ർ വ​ശ​ത്തേ​ക്ക് കാ​ട്ടു​പോ​ത്ത് വ​രു​ന്ന​ത് ക​ണ്ട് ഓ​ടി​മാ​റു​ന്ന​തി​നി​ടെ ചി​ല​ർ വീ​ഴു​ക​യും ചെ​യ്തു.

വ​യ​ൽ വ​ഴി ചു​ന​ക്ക​ര തെ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ കൂ​ടി ചൂ​ര​ല്ലൂ​ർ പാ​ഠ​ശേ​ഖ​രം വ​രെ കാ​ട്ടു​പോ​ത്ത് എ​ത്തി​യി​രു​ന്നു. വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചും തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണ്. ചൂ​ര​ല്ലൂ​രി​ൽ​നി​ന്ന് സ​ന്ധ്യ​യോ​ടെ വീ​ണ്ടും ചു​ന​ക്ക​ര കി​ഴ​ക്ക​ൻ ഭാ​ഗ​ത്തേ​ക്ക് ഓ​ടി​യ​താ​യാ​ണ് വി​വ​രം. റാ​ന്നി ഡി.​എ​ഫ്.​ഒ ബി.​ആ​ർ. ജ​യ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 50 അം​ഗ വ​ന​പാ​ല​ക സം​ഘം മൂ​ന്നു ഗ്രൂ​പു​ക​ളാ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. കാ​ട്ടു​പോ​ത്തി​നെ മ​യ​ക്കു​വെ​ടി വെ​ച്ച് പി​ടി​കൂ​ടി കാ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ഡി.​എ​ഫ്.​ഒ പ​റ​ഞ്ഞു. ഇ​തി​നു​ള്ള അ​നു​മ​തി​യും ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കാ​ട്ടാ​ന​ക​ളെ പോ​ലെ കൂ​ട്ടം തെ​റ്റി നാ​ട്ടി​ലെ​ത്താ​റു​ള്ള ഇ​വ അ​തേ​പ​ടി തി​രി​കെ കാ​ട്ടി​ലേ​ക്ക് പോ​കാ​നും സാ​ധ്യ​ത​യു​ള്ള​താ​യും ഡി.​എ​ഫ്.​ഒ പ​റ​ഞ്ഞു. മൂ​ന്നു സ്ഥ​ല​ങ്ങ​ളി​ലാ​യി വ​ന​പാ​ല​ക​രു​ടെ പി​ക്ക​റ്റും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Tags:    
News Summary - Permission for buffalo shooting; Wild buffaloes surround forest guards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.