ആ​ശു​പ​ത്രി മ​തി​ൽ അ​പ​ക​ട ഭീ​ഷ​ണി​യാകുന്നു

കാ​യം​കു​ളം: തി​ര​ക്കേ​റി​യ റോ​ഡ​രി​കി​ലെ പാ​തി​ച​രി​ഞ്ഞ താ​ലൂ​ക്ക് ആ​ശു​പ​ത്രി മ​തി​ൽ അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു. ആ​ശു​പ​ത്രി​യു​ടെ പ​ടി​ഞ്ഞാ​റു​വ​ശ​ത്ത് എ​ക്സ്റേ യൂ​നി​റ്റി​ന് സ​മീ​പം തെ​ക്ക് വ​ട​ക്കാ​യി നീ​ള​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന മ​തി​ലാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ നി​ല​കൊ​ള്ളു​ന്ന​ത്.

കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ വീ​ണ്ടു​കീ​റി പു​റ​ത്തേ​ക്ക് ച​രി​ഞ്ഞ അ​വ​സ്ഥ​യി​ൽ നി​ൽ​ക്കു​ന്ന മ​തി​ൽ ഏ​തു​നി​മി​ഷ​വും നി​ലം പ​തി​ച്ചേ​ക്കാ​മെ​ന്ന​താ​ണ് സ്ഥി​തി. ല​ബോ​റ​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള വ​ഴി​യി​ലോ​ട്ടാ​ണ് മ​തി​ൽ ച​രി​ഞ്ഞ് നി​ൽ​ക്കു​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ലും

കാ​ൽ ന​ട​ക്കാ​രാ​യും അ​നേ​കം പേ​രാ​ണ് ഇ​ത് വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ആ​ശു​പ​ത്രി ഭാ​ഗ​ത്ത് മ​തി​ലി​നോ​ട് ചേ​ർ​ന്ന് വാ​ഴ​യും മ​റ്റു സ​സ്യ​ങ്ങ​ളും ഇ​ട​തൂ​ർ​ന്ന് നി​ൽ​ക്കു​ന്ന​തി​നാ​ൽ മ​തി​ലി​ന്റെ അ​പ​ക​ടാ​വ​സ്ഥ അ​തു​വ​ഴി വ​രു​ന്ന യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പ​തി​യു​ക​യി​ല്ല.

മ​ഴ​യും കാ​റ്റു​മൊ​ക്കെ ഉ​ണ്ടാ​വു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ അ​പ​ക​ടം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. കു​റ​ച്ചു​നാ​ൾ മു​മ്പ് ആ​ശു​പ​ത്രി​യി​ൽ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​യി പൈ​ലി​ങ്ങ് ന​ട​ക്കു​ന്ന​തി​നി​ടെ മ​ണ്ണു​കൂ​ട്ടി​യി​ട്ട ഭാ​ഗ​ത്തെ മ​തി​ൽ റോ​ഡി​ലേ​ക് ത​ക​ർ​ന്നു വീ​ണ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. 

Tags:    
News Summary - Danger looms over hospital walls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.