ഇഫ്താർ സംഗമത്തിൽ വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത്‌ പ്രസിഡന്റ്‌ പി എ ഷംസുദ്ദീൻ സംസാരിക്കുന്നു

ഐക്യസന്ദേശം പകർന്ന്​ ഇഫ്താർ മീറ്റ്​

വടുതല: ഐക്യസന്ദേശം പങ്കുവെച്ച്​, മത സാമുദായിക രംഗങ്ങളിലെ പ്രമുഖർ സംബന്ധിച്ച ഇഫ്താർ മീറ്റ്​ ശ്രദ്ധേയമായി. ജമാഅത്തെ ഇസ്​ലാമി ചേർത്തല ഏരിയയാണ്​ വടുതല, പാണാവള്ളി മേഖലയിലെ മുസ്​ലിം സംഘടനാ നേതാക്കളെയും മഹൽ ഭാരവാഹികളെയും പ​ങ്കെടുപ്പിച്ച്​ വടുതല അബ്​റാർ ഓഡിറ്റോറിയത്തിൽ ഇഫ്താർ സൗഹൃദ സംഗമം ഒരുക്കിയത്​. ​ രാജ്യത്തിന്‍റെയും സമുദായത്തിന്‍റെയും നിലനിൽപിന്​ സാഹോദര്യത്തിന്‍റെയും സൗഹൃദത്തിന്‍റെയും സന്ദേശം പരത്തുന്ന ഇത്തരം കൂടിച്ചേരലുകൾ കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്ന്​ സംഗമത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

സമുദായത്തിന്‍റെ പ്രയാണത്തിൽ പ്രതിസന്ധികൾ എക്കാലത്തുമുണ്ടായിട്ടുണ്ടെന്നും അവ നേരിടാനുള്ള പാഥേയം ഒരുക്കലാണ്​ പ്രധാനമെന്നും മുഖ്യ പ്രഭാഷണത്തിൽ എച്ച്​. അബ്​ദുൽഹക്കീം പറഞ്ഞു. മുമ്പന്നെത്തേക്കാളും സംഘടനകൾ തമ്മിൽ ഐക്യവും സാഹോദര്യവും മുറുകെപ്പിടിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സമാധാനവും സൗഹൃദാന്തരീക്ഷവും തകർത്ത്​, വെറുപ്പും വിദ്വേഷവും വളർത്താനുള്ള ശ്രമങ്ങൾ ശക്​തിപ്പെട്ടുകൊണ്ടിരിക്കെ ജാതി മത വർഗ വർണ വ്യത്യാസങ്ങൾക്കതീതമായി ഐക്യപ്പെടേണ്ടത്​ അനിവാര്യമാണെന്നും ആത്​മവിശ്വാസം നഷ്ടപ്പെടുത്താതെ വിശ്വാസത്തെ മുറുകെപ്പിടിച്ച്​ മുന്നോട്ടു പോകാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ചർച്ചക്ക്​ തുടക്കമിട്ട​ വടുതല കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത്​ പ്രസിഡന്‍റ്​ പി.എ. ഷംസുദ്ദീൻ പറഞ്ഞു. സംഘടനാ സങ്കുചിതത്വം സമുദായത്തിന്‍റെ ഉത്തമ താൽപര്യത്തിനും സമൂഹത്തിന്‍റെ ഐക്യത്തിനും തടസ്സമാകരുതെന്ന്​ മജ്​ലിസുൽ അബ്​റാർ ട്രസ്റ്റ്​ ചെയർമാൻ ഡി.എം. മുഹമ്മദ്​ മൗലവി അഭിപ്രായപ്പെട്ടു. പരീക്ഷണങ്ങൾ വിശ്വാസി സമൂഹത്തിന്​ പുത്തരിയല്ലെന്നും ഇതിനെ ദൈവഭക്​തിയും ക്ഷമയും സത്യവുംകൊണ്ട്​ നേരിടാൻ കഴിയണമെന്നും കാട്ടുപുറം പള്ളി ഖത്തീബ്​ എൻ.എം. ഷാജഹാൻ മൗലവി ഉദ്​ബോധിപ്പിച്ചു. സമുദായത്തിന്‍റെ വിശാല താൽപര്യങ്ങൾ മുൻനിർത്തി ഇങ്ങനെ ഒന്നിച്ചിരിക്കുന്നതുതന്നെ​ വലിയ സന്ദേശം നൽകുന്നതാണെന്ന്​ കേരള നദ്​വത്തുൽ മുജാഹിദീൻ ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുൽ ഖാദറും ചൂണ്ടിക്കാട്ടി.

സി.എം. അബ്​ദുൽ ഖാദർ ഹാജി, ​തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്​ മെമ്പർ എൻ.കെ. അനീസ്, മുഹമ്മദ്​ കുട്ടി റഷാദി, കെ.എ. മക്കർ മൗലവി, പൂച്ചാക്കൽ കെ​.കെ. ഷറഫുദ്ദീൻ ഹാജി, ഷിറാസ് സലീം, ഹുസൈബ് വടുതല തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്​ലാമി ഏരിയ പ്രസിഡന്റ് വി.എ. അമീൻ അധ്യക്ഷത വഹിച്ചു. സിറാജുൽ ഇസ്​ലാം മസ്​ജിദ്​ ഇമാം റിസ്​വാൻ അഹമ്മദ്​ ഖുർആൻ പാരായണം നടത്തി.

Tags:    
News Summary - Iftar meet conducted with a message of unity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.