അറസ്റ്റിലായ ഭര്‍ത്താവ് സോണിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നു
ചേര്‍ത്തല: മർദനത്തെ തുടര്‍ന്ന് ഭാര്യ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സോണിയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ചേര്‍ത്തല നഗരസഭ 29ാം വാര്‍ഡ് പണ്ടകശാലാപറമ്പില് സജിയുടെ (46) മരണത്തിലാണ് ഭര്‍ത്താവ് സോണിയെ (48) വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയാണ് എത്തിച്ചത്. മാതാവിന്റെ മരണം പിതാവിന്റെ ആക്രമണത്തെ തുടര്‍ന്നാണെന്ന് മകൾ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്. ജനുവരി എട്ടിന് തലയ്ക്ക് പരിക്കേറ്റ സജിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
വീട്ടിലെ കോണിപ്പടിയിൽനിന്ന് വീണെന്നാണ് സോണിയും മകളും ആശുപത്രിയിൽ പറഞ്ഞത്. ഒരുമാസത്തെ ചികിത്സക്കൊടുവിൽ ഫെബ്രുവരി ഒമ്പതിനാണ് സജി മരിച്ചത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കുകയുള്ളുവെന്ന് സി.ഐ ജി. അരുൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.