തി​രു​വി​ഴ കാ​ട്ടി​ൽ​കോ​വി​ല​കം പാ​ട​ത്ത് വി​ത്തി​ട്ട് പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ

നെ​ൽ​കൃ​ഷി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

തരിശിനോട് വിട, തിരുവിഴ കാട്ടിൽകോവിലകം പാടത്ത് ഇനി തങ്കക്കതിര്​ വിളയും...

മാ​രാ​രി​ക്കു​ളം: ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ത​രി​ശു​കി​ട​ക്കു​ന്ന മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ലെ തി​രു​വി​ഴ കാ​ട്ടി​ൽ​കോ​വി​ല​കം പാ​ട​ത്ത് നെ​ൽ​കൃ​ഷി തു​ട​ങ്ങി. മാ​രാ​രി​ക്കു​ളം പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ചേ​ർ​ന്ന് ആ​രം​ഭി​ച്ച നെ​ൽ​കൃ​ഷി​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് ക​ർ​ഷ​ക​രാ​യ ക​ണി​ച്ചു​കു​ള​ങ്ങ​ര നെ​ല്ലു​ൽ​പാ​ദ​ന സ​മി​തി പ്ര​സി​ഡ​ന്റ്‌ ഹ​രി​കൃ​ഷ്ണ​ൻ വ​ർ​മ​യും തി​രു​വി​ഴ ഫാം ​ടൂ​റി​സം കേ​ന്ദ്ര​ത്തി​ന്റെ സം​ഘാ​ട​ക​രാ​യ ജ്യോ​തി​ഷും അ​നി​ൽ ലാ​ലും ചേ​ർ​ന്നാ​ണ്. 10 ഏ​ക്ക​ർ പാ​ട​മാ​ണ് വീ​ണ്ടും ഹ​രി​താ​ഭ​മു​കു​ന്ന​ത്.

പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം.​എ​ൽ.​എ വി​ത്തി​ട്ട് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വി​ത്ത് വി​ത മു​ത​ൽ വി​ള​വെ​ടു​പ്പ് വ​രെ യ​ന്ത്ര​വ​ത്​​ക​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ക്കും. പ​ര​മ്പ​രാ​ഗ​ത കൃ​ഷി​രീ​തി​യാ​യ വി​ത്ത് വി​ത​യി​ൽ​നി​ന്നും വ​ത്യ​സ്ത​മാ​യി സീ​ഡ് ഡ്രം ​ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ട​ത്ത് വി​ത്ത് വി​ത​ച്ച​ത്. സാ​ധാ​ര​ണ രീ​തി​യി​ൽ 80 മു​ത​ൽ 100 കി​ലോ വി​ത്ത് ഒ​രു ഹെ​ക്ട​റി​ന് വ​രു​മ്പോ​ൾ സീ​ഡ് ഡ്രം ​ഉ​പ​യോ​ഗി​ച്ച് വി​ത​ക്കു​മ്പോ​ൾ 45 കി​ലോ​യി​ൽ താ​ഴെ മാ​ത്രം വി​ത്ത് ആ​വ​ശ്യ​മാ​യി വ​രൂ. കൂ​ടാ​തെ ഇ​ട​ച്ചി​ന​പ്പ് കൂ​ടു​ത​ൽ പൊ​ട്ടു​ന്ന​തു​കൊ​ണ്ട് വി​ള​വ് കൂ​ടു​ത്ത​ലാ​യി​രി​ക്കും.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​ദ​ർ​ശ​നാ​ഭാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​രാ​രി​ക്കു​ളം പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്റ്‌ സി.​സി. ഷി​ബു, വാ​ർ​ഡ് അം​ഗം സീ​മ ദി​ലീ​പ്, കൃ​ഷി ഓ​ഫി​സ​ർ അ​ശ്വ​തി വി​ശ്വ​നാ​ഥ​ൻ, പു​റ​ക്ക​രി നെ​ല്ലു​ൽ​പാ​ദ​ന സ​മി​തി സെ​ക്ര​ട്ട​റി അ​നി​ൽ വെ​ള്ള​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Goodbye to the barrenness, in the Kovilakam field of the Thiruviza forest Now the gold will grow...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.