പി.​കെ. കൊ​ച്ചു​കു​ഞ്ഞി​ന്റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് കാ​യം​കു​ള​ത്ത് ന​ട​ത്തി​യ

സ​മ്മേ​ള​ന​ത്തി​ൽ യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ എം.​എം. ഹ​സ​ൻ സം​സാ​രി​ക്കു​ന്നു

പി.കെ. കൊച്ചുകുഞ്ഞിന് നാടിന്റെ വിട

കാ​യം​കു​ളം: ഓ​ണാ​ട്ടു​ക​ര​യു​ടെ ഹ​രി​ത രാ​ഷ്ട്രീ​യ​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ നേ​താ​വി​ന് നാ​ടി​ന്റെ വി​ട. അ​ര നൂ​റ്റാ​ണ്ട് പൊ​തു​മ​ണ്ഡ​ല​ത്തി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന മു​സ്‌​ലിം​ലീ​ഗ് നേ​താ​വ് പി.​കെ. കൊ​ച്ചു​കു​ഞ്ഞി​ന്റെ വി​യോ​ഗം ന​ഗ​ര രാ​ഷ്ട്രീ​യ​ത്തി​ലെ നി​ക​ത്താ​നാ​കാ​ത്ത വി​ട​വാ​യി.വാ​ർ​ഡ് ക​മ്മി​റ്റി​യി​ൽ തു​ട​ങ്ങി ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം വ​രെ​യെ​ത്തി​യ അ​ദ്ദേ​ഹം വാ​ർ​ധ​ക്യ അ​വ​ശ​ത​ക​ളാ​ൽ പൊ​തു​രം​ഗ​ത്തു​നി​ന്ന് പി​ൻ​മാ​റി​യെ​ങ്കി​ലും ലീ​ഗ് രാ​ഷ്ട്രീ​യ​ത്തെ മ​ര​ണം​വ​രെ ചേ​ർ​ത്ത്​ പി​ടി​ച്ചു.

ജി​ല്ല​യി​ൽ ലീ​ഗി​ന്റെ തൊ​ഴി​ലാ​ളി സം​ഘ​ട​ന പ​ടു​ത്തു​യ​ർ​ത്തു​ന്ന​തി​ൽ മു​ന്നി​ൽ നി​ന്ന നേ​താ​വാ​യി​രു​ന്നു. ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യി​ൽ​നി​ന്നാ​ണ് ഹ​രി​ത രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്. കൊ​ച്ചു​കു​ഞ്ഞി​ന്റെ അ​നു​ഭ​വ​സ​മ്പ​ത്ത് മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​യി​രു​ന്നു. ന​ഗ​ര​ഹൃ​ദ​യ​മാ​യ സ​സ്യ​മാ​ർ​ക്ക​റ്റ് വാ​ർ​ഡ് ഇ​ദ്ദേ​ഹ​ത്തി​ന്റെ സ്വ​ന്ത​മാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​വും ഭാ​ര്യ സു​ഹു​റ ഉ​മ്മ​യും ഒ​രേ കൗ​ൺ​സി​ലി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, ദീ​ർ​ഘ​കാ​ലം ന​ഗ​ര​സ​ഭ ലീ​ഗ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി നേ​താ​വ്, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ, ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ്, ആ​ല​പ്പു​ഴ സ​ഹ​ക​ര​ണ സ്പി​ന്നി​ങ്​ മി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ, കാ​യം​കു​ളം ജ​മാ​അ​ത്ത്​ പ്ര​സി​ഡ​ന്റ്‌, യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. സ​മീ​പ​കാ​ല​ത്ത് പാ​ണ​ക്കാ​ട് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, ഇ.​ടി. മു​ഹ​മ്മ​ദ്‌​ബ​ഷീ​ർ, കെ.​പി.​എ. മ​ജീ​ദ് തു​ട​ങ്ങി​യ നേ​താ​ക്ക​ൾ വ​സ​തി​യി​ൽ എ​ത്തി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച 10.30ന്​ ​ടൗ​ൺ ജ​മാ​അ​ത്തി​ൽ വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ഖ​ബ​റ​ട​ക്കം.

Tags:    
News Summary - Goodbye to P.K. kochukunju

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.