അരൂർ: കായലോര റിസോർട്ടുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ പിടിമുറുക്കുന്നു. കല്യാണ പാർട്ടിയോടനുബന്ധിച്ച് നടന്ന മയക്ക് മരുന്ന് പാർട്ടിയിൽ കച്ചവടത്തിനായി കൊണ്ടുവന്ന രാസലഹരിയുമായി ഒരാൾ പിടിയിലായത് കഴിഞ്ഞ ദിവസമാണ്.
എറണാകുളം, മരട് കൂടാരപള്ളി ഷാരോണാണ് (27) പിടിയിലായത്. ഇയാളിൽനിന്ന് ഒരു ഗ്രാം എം.ഡി.എം.എ പിടികൂടി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയ്ഡ് നടന്നത്.
കല്യാണ സൽക്കാര പാർട്ടി നടന്ന സമയത്ത് നിരവധിപേർ ഇവിടെ വന്നുപോയിരുന്നു. അരൂർ പഞ്ചായത്തിന്റെ ചുറ്റും കായലാണ്. കായലോര മേഖലകളിൽ കൂണുകൾ പോലെ റിസോർട്ടുകൾ അനധികൃതമായി മുളച്ചു പൊന്തിയിട്ടുണ്ട്.
എന്തെങ്കിലും സംഭവം ഉണ്ടാവുമ്പോൾ മാത്രം പൊലീസ് പരിശോധന നടത്തുകയും ബാക്കിയുള്ള സമയങ്ങളിൽ തിരിഞ്ഞു നോക്കാതിരിക്കുകയും ചെയ്യുന്നതാണ് ഇവർക്ക് അനുകൂലമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.