പെൻഷൻ വിതരണത്തെച്ചൊല്ലി തർക്കം; സി.പി.എം, ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി

ആ​ല​പ്പു​ഴ: ക്ഷേ​മ പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തെ​ച്ചൊ​ല്ലി സി.​പി.​എം, ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. ആ​ല​പ്പു​ഴ കൊ​മ്മാ​ടി വാ​ർ​ഡി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക്​ 12ഓ​ടെ​യാ​ണ് സം​ഭ​വം. വി​ത​ര​ണം ചെ​യ്യാ​നെ​ത്തി​യ ജീ​വ​ന​ക്കാ​ര​നും മ​ർ​ദ​ന​മേ​റ്റു.

വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​യ ആ​ല​പ്പി നോ​ർ​ത്ത് കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്കി​ലെ ക​ല​ക്​​ഷ​ൻ ഏ​ജ​ൻ​റ്​ ര​ഞ്ജി​ത് ര​മേ​ശ​നെ​യാ​ണ് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്. സി.​പി.​എം പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ടം മ​റി​ക​ട​ന്നാ​ണ്​ പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തു​ന്ന​തെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു സം​ഘ​ർ​ഷം. കൂ​ടു​ത​ൽ സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ എ​ത്തി​യ​തോ​ടെ ആ​ല​പ്പു​ഴ നോ​ർ​ത്ത് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് എ​ല്ലാ​വ​രെ​യും പി​ന്തി​രി​പ്പി​ച്ച​ത്.

ക​ള​പ്പു​ര മാ​ഞ്ചി​റ​യ്ക്ക​ൽ തൃ​പ്തി​കു​മാ​ർ, കൊ​മ്മാ​ടി വേ​ല​ശ്ശേ​രി​ൽ സ​ച്ചി​ൻ ജേ​ക്ക​ബ്, കൊ​മ്മാ​ടി മാ​ട​യി​ൽ എ​ൻ.​പി. ശ​ശി എ​ന്നി​വ​രെ ബി.​ജെ.​പി.​ക്കാ​ർ മ​ർ​ദി​ച്ച​താ​യി സി.​പി.​എ​മ്മും കൊ​മ്മാ​ടി വാ​ർ​ഡ് ക​ൺ​വീ​ന​ർ സു​രേ​ഷ് കു​മാ​ർ, പ്ര​വ​ർ​ത്ത​ക​രാ​യ ത്യാ​ഗ​രാ​ജ​ൻ, ശ്രീ​ജി​ത്ത് എ​ന്നി​വ​രെ സി.​പി.​എ​മ്മു​കാ​ർ മ​ർ​ദി​ച്ച​താ​യി ബി.െ​ജ.​പി​യും ആ​രോ​പി​ച്ചു. ഇ​രു​വി​ഭാ​ഗ​ത്തി​നെ​തി​രെ​യും കേ​സെ​ടു​ത്ത​താ​യി ആ​ല​പ്പു​ഴ നോ​ർ​ത്ത് പൊ​ലീ​സ് അ​റി​യി​ച്ചു. പെ​ൻ​ഷ​ൻ വി​ത​ര​ണ​ത്തോ​ടൊ​പ്പം സി.​പി.​എ​മ്മു​കാ​ർ വോ​ട്ട്​ പി​ടി​ത്ത​വും സ്ലി​പ്പ് വി​ത​ര​ണ​വും ന​ട​ത്തി​യെ​ന്നാ​ണ് ബി.​ജെ.​പി.​യു​ടെ ആ​രോ​പ​ണം. എ​ന്നാ​ൽ, സ​ഹ​ക​ര​ണ ജീ​വ​ന​ക്കാ​ര​ന് പെ​ൻ​ഷ​ൻ​കാ​രു​ടെ വീ​ട് അ​റി​യാ​ത്ത​തി​നാ​ൽ കാ​ണി​ച്ചു​കൊ​ടു​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് സി.​പി.​എ​മ്മു​കാ​ർ പ​റ​യു​ന്ന​ത്.

Tags:    
News Summary - Dispute over pension distribution; CPM and BJP activists clashed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.