ഡീസൽ ക്ഷാമം: 50ലധികം കെ.എസ്.ആർ.ടി.സി സർവിസുകൾ റദ്ദാക്കി

ആലപ്പുഴ: ഡീസൽ ക്ഷാമത്തിൽ ജില്ലയിൽ വിവിധ ഡിപ്പോകളിൽനിന്ന് 50ലധികം കെ.എസ്.ആർ.ടി.സി സർവിസുകൾ റദ്ദാക്കി. കൂടുതലും ഓർഡിനറി സർവിസുകളാണ് റദ്ദാക്കിയത്. ആലപ്പുഴ ഡിപ്പോയിൽനിന്ന് മാത്രം 10 ഓർഡിനറി സർവിസുകളാണ് സർവിസ് നടത്തിയിരുന്നു. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ മുടങ്ങിയില്ലെന്ന് അധികൃതർ അറിയിച്ചു.

ചേർത്തല ഡിപ്പോയിൽനിന്ന് 19 സർവിസുകൾ ഓടിയില്ല. രണ്ട് സൂപ്പർ ഫാസ്റ്റ്, അഞ്ച് ഫാസ്റ്റ് പാസഞ്ചർ, 12 ഓർഡിനറി എന്നിവയും ഇതിൽ ഉൾപെടും. ചെങ്ങന്നൂർ ഡിപ്പോയിൽ ആകെയുള്ള 35 സർവിസുകളിൽ 18 എണ്ണം മാത്രമാണ് സർവിസ് നടത്തിയത്. ഓർഡിനറി ബസുകളും അഞ്ച് ഫാസ്റ്റ് ബസുകളും ഓടിയില്ല. കായംകുളത്ത് 41 എണ്ണത്തിൽ 28 സർവിസുകൾ മാത്രമാണ് ഓടിയത്.

ആലപ്പുഴ-മൂന്നാർ ടി.ടി ബസ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. മുന്നറിയിപ്പില്ലാതെ സർവിസ് നിർത്തിയതിൽ വ്യാപകപ്രതിഷേധം ഉയർന്നിരുന്നു. വരുമാനം കുറഞ്ഞതോടെയാണ് ഈസർവിസ് റദ്ദാക്കിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. മൂവാറ്റുപുഴ, കോതമംഗലം, അടിമാലി തുടങ്ങിയ ഭാഗങ്ങളിൽനിന്ന് ആലപ്പുഴയിലേക്ക് സ്ഥിരം സഞ്ചരിച്ചിരുന്ന യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്.

Tags:    
News Summary - Diesel shortage: More than 50 KSRTC services cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.