ജി​ല്ല പ​ഞ്ചാ​യ​ത്ത്​ ഹാ​ളി​ൽ ന​ട​ന്ന ജി​ല്ല​ത​ല ഹി​യ​റി​ങ്ങി​ൽ ഡീ​ലി​മി​റ്റേ​ഷ​ൻ ക​മീ​ഷ​ൻ ചെ​യ​ര്‍മാ​ൻ എ. ​ഷാ​ജ​ഹാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ന​ഗ​ര​സ​ഭ ക​ര​ട് വാ​ർ​ഡ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ കേ​ൾ​ക്കു​ന്നു

ഡീലിമിറ്റേഷന്‍ കമീഷൻ ഹിയറിങ്; ​തദ്ദേശ വാർഡ്​ അതിർത്തി നിർണയത്തിൽ പരാതികളേറെ

ആ​ല​പ്പു​ഴ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡ്​ വി​ഭ​ജ​ന​ത്തി​ന്‍റെ പേ​രി​ൽ അ​ശാ​സ്ത്രീ​യ​മാ​യ അ​തി​ർ​ത്തി നി​ർ​ണ​യ​വും കൂ​ട്ടി​ച്ചേ​ർ​ക്ക​ലും ന​ട​ന്ന​താ​യി പ​രാ​തി.

സം​സ്ഥാ​ന ഡീ​ലി​മി​റ്റേ​ഷ​ന്‍ ക​മീ​ഷ​ൻ ചെ​യ​ര്‍മാ​ൻ എ. ​ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന ജി​ല്ല​ത​ല ഹി​യ​റി​ങ്ങി​ലാ​ണ്​ ന​ഗ​ര​സ​ഭ-​പ​ഞ്ചാ​യ​ത്ത്​ ക​ര​ട്​ വാ​ർ​ഡു​ക​ളു​ടെ വി​ഭ​ജ​നം സം​ബ​ന്ധി​ച്ച പ​രാ​തി ഉ​യ​ർ​ന്ന​ത്.

ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ​നി​ന്ന് 723 പ​രാ​തി​ക​ളാ​ണ്​ ല​ഭി​ച്ച​ത്. ത​ക​ഴി, ദേ​വി​കു​ള​ങ്ങ​ര, പു​ളി​ങ്കു​ന്ന്, വെ​ണ്‍മ​ണി തു​ട​ങ്ങി​യ നാ​ല്​ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​നി​ന്ന്​ ആ​ക്ഷേ​പ​മു​യ​ർ​ന്നി​ല്ല. അ​തി​ര്‍ത്തി സം​ബ​ന്ധി​ച്ചും വാ​ർ​ഡി​ന്‍റെ പേ​ര് മാ​റ്റി​യ​തും വാ​സ​ഗൃ​ഹ​ങ്ങ​ൾ തൊ​ട്ട​ടു​ത്ത വാ​ര്‍ഡി​ലേ​ക്ക് കൂ​ട്ടി​ച്ചേ​ര്‍ത്ത​തു​മാ​യ പ​രാ​തി​ക​ളാ​ണ്​ ഏ​റെ​യും ക​മീ​ഷ​ന്​ മു​ന്നി​​​ലെ​ത്തി​യ​ത്.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ​നി​ന്ന്​ മാ​ത്രം 98 പ​രാ​തി​യാ​ണ്​ ല​ഭി​ച്ച​ത്. പ​ഴ​വീ​ട്, തി​രു​വ​മ്പാ​ടി, ക​ര​ള​കം, അ​വ​ലൂ​ക്കു​ന്ന്, ജി​ല്ല​കോ​ട​തി, ത​ത്തം​പ​ള്ളി, ക​റു​ക​യി​ൽ, നെ​ഹ്​​റു ട്രോ​ഫി അ​ട​ക്ക​മു​ള്ള വാ​ർ​ഡു​ക​ളി​ലെ അ​തി​ർ​ത്തി നി​ർ​ണ​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു.

പ​ഴ​വീ​ട്​ വാ​ർ​ഡി​ലെ സ്കൂ​ളും തി​രു​വ​മ്പാ​ടി ക്ഷേ​​ത്ര​വും വാ​ർ​ഡി​ന്‍റെ പേ​രു​പോ​ലു​മി​ല്ലാ​ത്ത ഇ​ട​ത്തേ​ക്ക്​ മാ​റ്റി​​യ​താ​യും പ​രാ​തി​യു​ണ്ട്. വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട നെ​ഹ്​​റു ട്രോ​ഫി വാ​ർ​ഡി​ലേ​ക്ക്​ സ​മീ​പ​ത്തെ​ പു​ന്ന​മ​ട വാ​ർ​ഡി​ന്‍റെ കു​റ​ച്ചു​ഭാ​ഗ​ങ്ങ​ളും കൂ​ട്ടി​ച്ചേ​ർ​ത്തു. ക​ര​ള​കം വാ​ർ​ഡ്​ വെ​ട്ടി​മു​റി​ച്ച്​ വി​വി​ധ മേ​ഖ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന രീ​തി​യി​ലാ​ക്കി​​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യും പ​രാ​തി​യെ​ത്തി.

ന​ഗ​ര​സ​ഭ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം ജ​ന​സം​ഖ്യ അ​ടി​സ്ഥാ​ന​ത്തി​ൽ പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ൽ ഒ​രു വാ​ർ​ഡ്​ കൂ​ടും. നി​ല​വി​ൽ 52 വാ​ർ​ഡു​ക​ളാ​ണു​ള്ള​ത്. പു​തു​താ​യി തു​മ്പോ​ളി സൗ​ത്തു​കൂ​ടി എ​ത്തു​ന്ന​തോ​ടെ എ​ണ്ണം 53 ആ​കും. ന​ഗ​ര​സ​ഭ​യി​ലെ സം​വ​ര​ണ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ലും മാ​റ്റം വ​ന്നി​ട്ടു​ണ്ട്. വ​നി​ത സം​വ​ര​ണം 25ൽ​നി​ന്നും 27ലേ​ക്ക്​ ഉ​യ​ർ​ന്നു. ​ഒ​രു വാ​ർ​ഡി​ന്​ പ​ട്ടി​ക​ജാ​തി സം​വ​ര​ണ​വും ല​ഭി​ക്കും. ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വാ​ർ​ഡ്​ അ​തി​ർ​ത്തി​ക​ളി​ലെ മാ​റ്റ​ത്തി​ൽ അ​തൃ​പ്​​തി​യു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്​ എ​ത്തി​യ​ത്. നി​യ​മാ​വ​ലി​യി​ൽ പ​റ​ഞ്ഞ പ്ര​കാ​ര​മ​ല്ലാ​തെ​യാ​ണ്​​ പ​ല​യി​ട​ത്തും മാ​പ്പ്​ വ​ര​ച്ചി​രി​ക്കു​ന്ന​ത്.

ബ​ന്ധ​പ്പെ​ട്ട പ​രാ​തി ന്യാ​യ​മാ​ണെ​ന്ന്​ ക​മീ​ഷ​ന്​ ബോ​ധ്യ​പ്പെ​ട്ടാ​ൽ മാ​റ്റ​മു​ണ്ടാ​കും. എ​ന്നാ​ൽ, ത​​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ സ​മ​യം കു​റ​വാ​യ​തി​നാ​ൽ അ​ത്ത​ര​മൊ​രു മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന സൂ​ച​ന. ക​ല​ക്​​ട​ർ അ​ല​ക്സ്​ വ​ർ​ഗീ​സ്, ക​മീ​ഷ​ന്‍ സെ​ക്ര​ട്ട​റി​യും എ​ല്‍.​എ​സ്.​ജി.​ഡി ജോ​യ​ന്‍റ്​ ഡ​യ​റ​ക്ട​റു​മാ​യ എ​സ്. ജോ​സ്​​ന​മോ​ൾ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ പ്ര​ശാ​ന്ത് കു​മാ​ർ, തെ​ര​ഞ്ഞെ​ടു​പ്പ് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ർ പി. ​സു​നി​ല്‍കു​മാ​ർ, ആ​ല​പ്പു​ഴ എ​ൽ.​എ​സ്.​ജി.​ഡി ജോ​യ​ന്‍റ്​​ ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ര്‍ജ് സി. ​അ​ല​ക്‌​സ്, ക​മീ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Delimitation Commission Hearing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.