മന്ത്രി പി. പ്രസാദും സുഹൃത്ത് സജേഷും ഗാനറെ​ക്കോഡിങ് വേളയിൽ

മന്ത്രി പ്രസാദ് കുറിച്ചിട്ട പ്രണയവരികൾ സുഹൃത്ത് ഗാനമാക്കി; സമൂഹ മാധ്യമത്തിൽ വൈറൽ

ചേർത്തല : മന്ത്രി പി. പ്രസാദ് പ്രണയ കാലത്ത് കുറിച്ചിട്ട വരികൾ തപ്പിയെടുത്ത് സുഹൃത്ത് ഗാനമാക്കി. മണിക്കൂറുകൾക്കുള്ളിൽ സമൂഹമാധ്യമങ്ങളിൽ തരംഗമായി. സംഗീത സംവിധായകനും ഗായകനുമായ പുന്നപ്ര കാട്ടുങ്കൽവെളി സജേഷ് പരമേശ്വരനാണ് മന്ത്രി കുറിച്ചിട്ട വരികളെ കോർത്തിണക്കി ഗാനമാക്കി സംഗീതം നൽകി ആലപിച്ചത്.

വർഷങ്ങളായുള്ള സുഹൃത്തുക്കളാണ് പി. പ്രസാദും സജേഷും. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് എന്തെങ്കിലും എഴുതി സൂക്ഷിച്ചിട്ടുണ്ടെങ്കിൽ തരൂ ഗാനമാക്കാം എന്നു സജേഷ് പ്രസാദിനോടു പറഞ്ഞത്. ഉണ്ട്, തരാം നോക്കിയെടുക്കണം എന്നു മറുപടി കൊടുത്തെങ്കിലും പിന്നീട് തിരക്കായതോടെ നടന്നില്ല. സജേഷിന്റെ ശ്രമത്തെ തുടർന്ന് പ്രസാദ് തന്റെ വരികൾ തപ്പിയെടുത്ത് വാട്സ്ആപ്പിൽ കൈമാറി. സമയം പോലെ പലവട്ടമായി കുറിച്ചിട്ട വരികളാണെന്നും പ്രസാദ് പറഞ്ഞു. പ്രണയമാണ് പശ്ചാത്തലത്തിൽ

'കാത്തിരുന്നു നിന്നെ ഞാൻ ഏറെ നേരം ... ' എന്നു തുടങ്ങുന്നതാണ് ഗാനം. 100ൽപരം വരികൾ ഉണ്ടായിരുന്ന കവിതയെ ഗാനരൂപത്തിലേക്ക് മാറ്റി ക്രമപ്പെടുത്തി സജേഷ് പാടി അവതരിപ്പിച്ചു. രണ്ടുദിവസം മുമ്പ് സമൂഹമാധ്യമങ്ങളിൽ നൽകിയ ഗാനം 20 കെയിൽപരം ലൈക്കാണുള്ളത്. പാട്ടിനെ നൃത്തവുമായി സമന്വയിപ്പിച്ചുള്ള ഒരു ഭാഗം കൂടി വരുമെന്ന് സജേഷ് പറഞ്ഞു.

Tags:    
News Summary - The love lines written by Minister Prasad were sung by a friend; Viral on social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.