ഭർത്താവ് പിൻമാറിയപ്പോൾ ഭാര്യ സ്ഥാനാർഥിയായി

ചേർത്തല: ഭർത്താവ് പിൻമാറിയപ്പോൾ ഭാര്യ സ്ഥാനാർഥിയായി. ചേർത്തല ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിലെ ബി.ജെ.പി. സ്ഥാനാർഥിത്വമാണ് ഭർത്താവിന് പകരം ഭാര്യ ഏറ്റെടുത്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയിലെ ആര്യാ ശ്രീകുമാർ ജയിച്ച വാർഡിൽ ഇക്കുറി രഞ്ചിത്തായിരുന്നു ബി.ജെ.പി സ്ഥാനാർഥി.

വാർഡ് മുഴുവൻ രഞ്ജിത്തിന്‍റെ പോസ്റ്ററുകൾ പതിച്ചിരുന്നു. രാഷ്ട്രീയ സംഘർഷത്തിന്‍റെ പേരിൽ നേരത്തെ കോടതി ശിക്ഷിച്ച കാര്യം പത്രികയിൽ ഇദ്ദേഹം വ്യക്തമാക്കിരുന്നില്ല. സൂക്ഷ്മ പരിശോധന വേളയിൽ യു.ഡി.എഫ് പ്രവർത്തകർ ഇത് ഉന്നയിച്ചു. തുടർന്ന് പത്രിക തള്ളുമെന്ന് വ്യക്തമായപ്പോൾ രഞ്ചിത്ത് സ്വയം പിൻവലിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. എന്നാൽ, ഡമ്മി സ്ഥാനാർഥിയായി ഭാര്യ അഞ്ജലിയുടെ പേര് നൽകിയിരുന്നു. തുടർന്ന് പാർട്ടി ഇടപെട്ട് അഞ്ജലിയെ സ്ഥാനാർഥിയാക്കുകയായിരുന്നു.

Tags:    
News Summary - Wife became candidate when husband withdraws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.