പൊ​ന്ന​ൻ

പഞ്ചസാര തിരിമറി കേസ്: ഒളിവിലിരുന്ന പ്രതി അറസ്റ്റിൽ

ആലപ്പുഴ: മാവേലി സ്റ്റോറിൽനിന്ന് പഞ്ചസാര തിരിമറി നടത്തിയ കേസിൽ ശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ചേർത്തല താലൂക്ക് കടക്കരപ്പള്ളിയിൽ മാവേലി സ്റ്റോർ നടത്തിയിരുന്ന എൻ. പൊന്നനെയാണ് കോട്ടയം വിജിലൻസ് സംഘം പിടികൂടിയത്.

1997ലാണ് കേസിനാസ്പദമായ സംഭവം. 120 ക്വിന്റൽ പഞ്ചസാര തിരിമറി നടത്തിയ കേസിൽ സർക്കാറിന് 1,25,000 രൂപ നഷ്ടമുണ്ടാക്കിയതിന് ആലപ്പുഴ വിജിലൻസ് യൂനിറ്റാണ് കേസെടുത്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

പൊന്നൻ കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയതോടെ വിവിധ വകുപ്പുകളിലായി ഏഴുവർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴ ഒടുക്കാൻ 2010ലാണ് ശിക്ഷവിധിച്ചത്. തുടർന്ന് പൊന്നൻ ഹൈകോടതിയിൽ അപ്പീൽ നൽകിയതോടെ ശിക്ഷയിൽ ഇളവ് വരുത്തി വിവിധ വകുപ്പുകൾ പ്രകാരം അഞ്ചുവർഷം കഠിന തടവിനും രണ്ടുലക്ഷം രൂപ പിഴ ഒടുക്കാനും കോടതിയിൽ കീഴടങ്ങാനും ഉത്തരവിട്ടു.

ഇതിന് പിന്നാലെ ഒളിവിൽപോയ പ്രതിയെ ശനിയാഴ്ച രാവിലെ 10.20ന് ചേർത്തലയിലെ വീട്ടിൽനിന്നാണ് വിജിലൻസ് സംഘം പിടികൂടിയത്. 

Tags:    
News Summary - Sugar embezzlement case: Absconding accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.