ഓ​ങ്കാ​രേ​ശ്വ​രം ശ്രീ​രാ​മ സു​ബ്ര​ഹ്‌​മ​ണ്യ ക്ഷേ​ത്ര​ത്തി​ൽ ​റൊബോ​ട്ട് ആ​ന​യെ സ​മ​ർ​പ്പി​ക്കു​ന്നു

റൊബോട്ടിക് ആനയെ സമർപ്പിച്ചു

ചേ​ർ​ത്ത​ല: ക്ഷേ​ത്രോ​ത്സ​വ​ങ്ങ​ളി​ൽ ഉ​ത്സ​വ ച​ട​ങ്ങു​ക​ൾ​ക്ക് മാ​റ്റ​ത്തി​ന് തു​ട​ക്ക​മി​ട്ട് ചേ​ർ​ത്ത​ല ഓ​ങ്കാ​രേ​ശ്വ​രം ശ്രീ​രാ​മ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ൽ റൊ​ബോ​ട്ടി​ക് ആ​ന​യെ സ​മ​ർ​പ്പി​ച്ചു.

വോ​യ്‌​സ​സ് ഫോ​ർ ഏ​ഷ്യ​ൻ എ​ലി​ഫ​ന്റ്‌​സ് എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ ആ​ദ്യ​മാ​യി ജീ​വ​നു​ള്ള ആ​ന​ക​ൾ​ക്ക് പ​ക​രം അ​ത്യാ​ധു​നി​ക​മാ​യ ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഓം​കാ​രേ​ശ്വ​രം രാ​മ​സേ​നാ​പ​തി ഇ​നി ക്ഷേ​ത്ര​ത്തി​ലെ താ​ര​മാ​കും. ആ​ർ​ക്കും വ​ന്ന് തൊ​ട്ട് നോ​ക്കാ​നും സെ​ൽ​ഫി എ​ടു​ക്കാ​നും രാ​മ​സേ​നാ​പ​തി ഉ​ണ്ടാ​കും. സം​ഘ​ട​ന​യു​ടെ ഡ​യ​റ​ക്‌​ട​ർ സം​ഗീ​ത അ​യ്യ​ർ ക്ഷേ​ത്ര​ത്തി​ന് റോ​ബോ​ട്ട് ആ​ന​യെ സ​മ​ർ​പ്പി​ച്ചു. ചാ​ല​ക്കു​ടി​യി​ലെ ഫോ​ർ ഹീ- ​ആ​ർ​ട്‌​സ് ക്രി​യേ​ഷ​ൻ​സ് ആ​ർ​ട്ടി​സ്റ്റ് പ്ര​ശാ​ന്ത് പ്ര​കാ​ശി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഫൈ​ബ​റും റ​ബ്ബ​റും ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ നി​ർ​മി​ച്ച​ത്. പ​ത്ത​ടി ഉ​യ​ര​വും 500 കി​ലോ ഭാ​ര​വു​മു​ള്ള ഈ ​റോ​ബോ​ട്ടി​ക് ആ​ന​ക​ളു​ടെ ക​ണ്ണു​ക​ൾ, ചെ​വി​ക​ൾ, തു​മ്പി​ക്കൈ, വാ​ൽ എ​ന്നി​വ ച​ലി​ക്കു​ന്ന​വ​യാ​ണ്. എ​ഴു​ന്ന​ള്ള​ത്ത് സ​മ​യ​ത്ത് നാ​ല് പേ​ർ​ക്ക് വ​രെ ഇ​വ​യു​ടെ പു​റ​ത്ത് ക​യ​റാ​ൻ സാ​ധി​ക്കും. മ​നോ​ഹ​ര​മാ​യ റോ​ബോ​ട്ടി​ക് ആ​ന​യെ സ്പോ​ൺ​സ​ർ ചെ​യ്ത വോ​യ്‌​സ​സ് ഫോ​ർ ഏ​ഷ്യ​ൻ എ​ലി​ഫ​ന്റ്‌​സി​ലെ (വി.​എ​ഫ്.​എ.​ഇ) അം​ഗ​ങ്ങ​ൾ​ക്ക് ഓം​കാ​രേ​ശ്വ​രം ക്ഷേ​ത്ര സ​മി​തി പ്ര​സി​ഡ​ന്റ് എ​ൻ.​ആ​ർ. സു​രേ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി സു​ഭാ​ഷ് എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു. 

Tags:    
News Summary - Robotic elephant dedicated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.