തട്ടുകടയിൽനിന്ന് വാങ്ങിയ കപ്പ ബിരിയാണിയില്‍ വെള്ളിമോതിരം

ചേര്‍ത്തല: ടൗണിലെ തട്ടുകടയില്‍നിന്ന് വാങ്ങിയ കപ്പബിരിയാണിയില്‍ വെള്ളിമോതിരം കണ്ടെത്തി. ഭക്ഷണം കഴിച്ചയാള്‍ക്ക് അസ്വസ്ഥതയുണ്ടായതിനെത്തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന് നല്‍കിയ പരാതിയില്‍ തട്ടുകട അടക്കാന്‍ നിർദേശം നല്‍കി. കണിച്ചുകുളങ്ങര സ്വദേശിനി ഷാലിയാണ് പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭ ആരോഗ്യവിഭാഗം അന്വേഷണം തുടങ്ങി. നഗരത്തിലാണ് ഭക്ഷണം വില്‍പന നടത്തിയതെങ്കിലും പാകംചെയ്തത് തണ്ണീര്‍മുക്കം പഞ്ചായത്ത് പരിധിയിലാണെന്നതിനാല്‍ പഞ്ചായത്തിന്റെയും അനുമതിയിലായിരിക്കും തുടര്‍നടപടി.

അന്വേഷണം പൂര്‍ത്തിയാകുംവരെ കട അടച്ചിടാനാണ് നിർദേശം നല്‍കിയതെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. ഹോട്ടലുകളില്‍നിന്ന് തുടര്‍ച്ചയായി പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഭക്ഷണങ്ങള്‍ പിടിച്ചെടുത്ത് നടപടിയെടുക്കുന്നതിനിടെയാണ് തട്ടുകടക്കെതിരെ പരാതി ഉയര്‍ന്നത്.

Tags:    
News Summary - Silver ring on kappa biryani bought from a Thattukada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.