Representational Image
ചേര്‍ത്തല: വയോധികയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും അക്രമിക്കുകയും ചെയ്ത 29കാരനായ പ്രതിക്ക് തടവും പിഴയും ശിക്ഷ. എഴുപുന്ന പഞ്ചായത്ത് 13ാം വാര്‍ഡില്‍ കറുകയില്വീട്ടില് സുധീഷിനെയാണ് (29) ചേര്‍ത്തല ഫാസ്റ്റ്ട്രാക്ക് സ്പെഷല്‍ കോടതി 15വര്‍ഷം തടവിനും ഒന്നരലക്ഷം പിഴയും ഈടാക്കാന്‍ ശിക്ഷ വിധിച്ചത്. 2021 മേയ് 15ന് അരൂര്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. പിഴ അടക്കാത്ത പക്ഷം ഒന്നരവര്‍ഷം കൂടി തടവ് അനുഭവിക്കണം.വിവധ വകുപ്പുകളിലായാണ് ശിക്ഷ.
വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന 70 വയസ്സുകാരി സിറ്റൗട്ടിലെ ലൈറ്റ് ഇടാൻ വന്ന സമയത്ത് മതില് ചാടിക്കടന്ന് വന്ന പ്രതി കടന്നുപിടിക്കുകയും അതിക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. രാത്രി മഴയത്താണ് സംഭവം.
രക്തത്തില്‍ കുളിച്ച് കിടന്ന വയോധിക മഴ മാറി നേരം വെളുത്തപ്പോള്‍ നിരങ്ങി അടുത്ത വീട്ടില്‍ എത്തി വിവരം അറിയിക്കുകയായിരുന്നു. അയല്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ചേര്‍ത്തല ആശുപത്രിയിലെ ഡോക്ടറാണ് വിവരം മക്കളെ അറിയിച്ചത്. പ്രോസിക്യൂഷന് ഭാഗത്ത് നിന്നും 19 സാക്ഷികളെയും 18 രേഖകളും ഹാജരാക്കി. അരൂര്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ജെ. സണ്ണി രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം, എസ്.ഐ .ബി. രാമു, സി.ഐ ആയിരുന്ന കെ.ജി. അനീഷ്എന്നിവരാണ് നടത്തിയത്. തുടര്‍ന്ന് അന്വേഷണം ഏറ്റെടുത്ത സ്റ്റേഷന് ഇന്‍സ്പക്ടര്‍ സുബ്രഹ്മണ്യന് കുറ്റപത്രം സമര്‍പ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി അഡ്വ.ബീന കാര്ത്തികേയന്, അഡ്വ. ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.