ആഫ്രിക്കൻ ഒച്ച്

എഴുപുന്നയിൽ ആഫ്രിക്കൻ ഒച്ച് വ്യാപിക്കുന്നു

അരൂർ : എഴുപുന്ന ഗ്രാമപഞ്ചായത്തിലെ  ഉൾപ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ച് പെരുകുന്നതായി  പരാതി. കൃഷിക്കും സ്വൈര്യ ജീവിതത്തിനും  വലിയ ആഘാതം ഉണ്ടാക്കുന്ന ഒച്ചുകളുടെ വ്യാപനം തടയാൻ ആരോഗ്യവകുപ്പ് അധികൃതർ അടിയന്തരമായി ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

ഉപ്പ് ഇട്ടാൽ ഒച്ചുകളെ നശിപ്പിക്കാൻ കഴിയും  എന്ന്  ആരോഗ്യ പ്രവർത്തകർ പറയുന്നു. എന്നാൽ പൂർണ്ണമായും ഒഴിവാക്കാൻ  കഴിയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഇലകളിലും  മതിലുകളിലുമാണ് ഒച്ചുകളെ കൂടുതലായും കാണുന്നത്. വീടിൻറെ അകത്തേക്ക് ഇവ വ്യാപിക്കും എന്ന ആശങ്കയിലാണ് നാട്ടുകാർ. താറാവുകൾ ഒച്ചുകളെ കഴിക്കുമെന്ന്​  പറയപ്പെടുന്നുണ്ട്. ഇക്കാര്യം പഞ്ചായത്ത്  പരിഗണിക്കണമെന്ന് നാട്ടുകാർ പറയുന്നു . 

Tags:    
News Summary - African snail spreads in the rising

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.