ബാ​ബു ഒ​ടു​വി​ലാ​യി കൃ​ഷി​ചെ​യ്ത പ​ട​വ​ല​ത്തി​ന്‍റെ വി​ള​വെ​ടു​പ്പി​നാ​യി എ​ത്തി​യ​പ്പോ​ൾ

സുഹൃത്തിനെ രക്ഷിക്കാനിറങ്ങി മരിച്ച ബാബുവിന് നാടിന്റെ അന്ത്യാഞ്ജലി

ചാ​രും​മൂ​ട്: കി​ണ​റ്റി​ല​ക​പ്പെ​ട്ടു പോ​യ പ്രി​യ സു​ഹൃ​ത്തി​നെ ര​ക്ഷി​ക്കാ​നി​റ​ങ്ങി മ​ര​ണ​പ്പെ​ട്ട ക​ർ​ഷ​ക​ൻ താ​മ​ര​ക്കു​ളം തെ​ന്നാ​ട്ടും വി​ള​യി​ൽ ബാ​ബു (52) വി​ന് നാ​ടി​ന്റെ അ​ന്ത്യാ​ഞ്ജ​ലി. ഭാ​ര്യ​യു​ടേ​യും വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക്ക​ളു​ടേ​യും ബ​ന്ധു​ക്ക​ളു​ടെ​യും നെ​ഞ്ചു​ത​ക​ർ​ന്നു​ള്ള നി​ല​വി​ളി കൂ​ടി​നി​ന്ന​വ​രേ​യും ക​ണ്ണീ​ര​ണി​യി​ച്ചു.

ബാ​ബു​വി​നെ അ​വ​സാ​ന​മാ​യി കാ​ണാ​ൻ നാ​ട്ടു​കാ​ർ ഒ​ഴു​കി​യെ​ത്തി. വ​ലി​യ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​സ്കാ​ര ച​ട​ങ്ങു​ക​ൾ. രാ​ഷ്ടീ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.​ഇ​ര​പ്പ​ൻ​പാ​റ​ക്ക് സ​മീ​പം ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ സു​ഹൃ​ത്ത് സു​ഭാ​ഷ് ശ്വാ​സം​മു​ട്ട​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഒ​ച്ച വെ​ച്ച​തോ​ടെ​യാ​ണ് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ബാ​ബു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​യാ​യി കി​ണ​റ്റി​ലി​റ​ങ്ങി​യ​ത്. സു​ഭാ​ഷി​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ബാ​ബു​വി​നും ശ്വാ​സ​ത​ട​സ്സ​മു​ണ്ടാ​യി വെ​ള്ള​ത്തി​ലേ​ക്ക് വീ​ണു. അ​യ​ൽ​വാ​സി ന​വാ​സ് കി​ണ​റ്റി​ലി​റ​ങ്ങി​യെ​ങ്കി​ലും ശ്വാ​സം​മു​ട്ട​ൽ മൂ​ലം തി​രി​കെ ക​യ​റി. ക​യ​റി​ട്ട് സു​ഭാ​ഷി​നെ ക​ര​ക്കു ക​യ​റ്റി​യെ​ങ്കി​ലും അ​ര​മ​ണി​ക്കൂ​റോ​ളം കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ ബാ​ബു​വി​നെ അ​ഗ്നി ര​ക്ഷ​സേ​ന എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

കോ​മ​ല്ലൂ​ർ ഷാ​പ്പി​ലെ ചെ​ത്തു തൊ​ഴി​ലാ​ളി​യാ​യി ജോ​ലി ചെ​യ്യു​ന്ന ബാ​ബു ചെ​റു​പ്പം മു​ത​ലേ കൃ​ഷി​യി​ൽ ഏ​റെ താ​ത്പ​ര്യം കാ​ട്ടി​യി​രു​ന്നു. പ​യ​ർ, ചീ​ര, പ​ട​വ​ലം, വെ​ള്ള​രി, ഏ​ത്ത​വാ​ഴ തു​ട​ങ്ങി​യ​വ​യാ​യി​രു​ന്നു പ്ര​ധാ​ന കൃ​ഷി​ക​ൾ. ഏ​റ്റ​വും ഒ​ടു​വി​ലാ​യി ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ തെ​ക്ക​നേ​ഴി വ​യ​ലി​ൽ 50 സെ​ന്‍റ്​ സ്ഥ​ല​ത്ത് പ​ട​വ​ലം കൃ​ഷി ചെ​യ്തി​രു​ന്നു. ഒ​രാ​ഴ്ച മു​മ്പ് ജ​ന​പ്ര​തി​നി​ധി​ക​ൾ കൂ​ടി പ​ങ്കെ​ടു​ത്താ​യി​രു​ന്നു വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ന​ട​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന ബാ​ബു​വി​ന്‍റെ വേ​ർ​പാ​ട് നാ​ടി​നെ ഒ​ന്ന​ട​ങ്കം ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രു​ന്നു. ഭീ​പ​യാ​ണ് ഭാ​ര്യ. പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​യ ഗൗ​രി​ന​ന്ദ, ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ദേ​വ​ന​ന്ദ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

Tags:    
News Summary - Tribute to Babu who died trying to save his friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.