തെരുവുനായുടെ കടിയേറ്റ് പരിക്കേറ്റ ശ്രീഹരി
Posted On
date_range Updated On
date_range തെരുവുനായുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്
ചാരുംമൂട്: സ്കൂളിൽവെച്ച് തെരുവുനായ് ആക്രമിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. താമരക്കുളം ചൈത്രത്തിൽ കുഞ്ഞുമോൻ-മിനി ദമ്പതികളുടെ മകൻ ശ്രീഹരിക്കാണ് (17) നായുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്.
ചൊവ്വാഴ്ചയായിരുന്നു സംഭവം. ചത്തിയറ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു സെക്കൻഡ് ടേം പരീക്ഷ കഴിഞ്ഞ് വരുന്ന സമയം സ്കൂൾ വരാന്തയിൽവെച്ചാണ് കടിയേറ്റത്. താമരക്കുളം എഫ്.എച്ച്.സിയിലും മാവേലിക്കര ഗവ. ആശുപത്രിയിലും ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.