Posted On
date_range Updated On
date_range ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് കടയുടമക്കുനേരെ ആക്രമണം
ചാരുംമൂട്: ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ട കടയുടമയെ മർദിച്ചവശനാക്കി. നൂറനാട് എരുമക്കുഴി പ്രഭാലയത്തിൽ ആനന്ദനെയാണ് (66) ആക്രമിച്ച് പരിക്കേൽപിച്ചത്. അക്രമി മദ്യപിച്ചിരുന്നതായി സൂചനയുണ്ട്. എരുമക്കുഴി കവിത ഗ്രന്ഥശാലക്ക് മുൻവശത്താണ് ആനന്ദൻ തട്ടുകട നടത്തുന്നത്.
കഴിഞ്ഞദിവസം വൈകീട്ട് മൂേന്നാടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ആൾ ആഹാരം കഴിച്ചശേഷം പണം നൽകാതെ പോകാനൊരുങ്ങിയത് ചോദ്യം ചെയ്ത ആനന്ദനെ കല്ല് ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. തലക്കും വാരിയെല്ലിനും പരിക്കേറ്റ ആനന്ദനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂറനാട് പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.