ഷാജി
Posted On
date_range Updated On
date_range കടന്നൽ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിന് ജീവിതത്തിലേക്ക് മടക്കം
ചാരുംമൂട്: കടന്നൽ കുത്തേറ്റ് അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവാവിന് ജീവിതത്തിലേക്ക് മടക്കം. താമരക്കുളം വേടരപ്ലാവ് 16ാം വാർഡിൽ കണ്ണങ്കര വടക്ക് ഷാജി (42) യാണ് വീട്ടുവളപ്പിൽ വെച്ച് കഴിഞ്ഞ ദിവസം കടന്നലുകളുടെ കുത്തേറ്റ് ഗുരുതരാവസ്ഥയിലായത്.
ഓല മടലിൽ ഉണ്ടായിരുന്ന കൂട് ഇളകി കടന്നലുകൾ കൂട്ടത്തോടെ കുത്തി. ഉടൻമാവേലിക്കര സർക്കാർ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷനൽകി. കടന്നലുകളുടെ കൊമ്പുകൾ ശരീരത്തിൽ നിന്നും ഡോക്ടർമാർ നീക്കം ചെയ്തു. അപ്പോഴേക്കും ഛർദി കൂടി അവശനായ ഷാജിയെ ഉടൻതന്നെ വണ്ടാനം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ സുഖംപ്രാപിച്ച് വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.