മാന്നാർ: വായിൽ കുടുങ്ങിയ ചങ്ങല അറുത്തുമാറ്റി വളർത്തുനായുടെ ജീവൻ രക്ഷിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് വലിയകുളങ്ങര 14ാം വാർഡിൽ ഹരിയുടെ വീട്ടിലെ നായുടെ വായിലാണ് ചങ്ങല കുരുങ്ങിയത്. നായ് അവശനിലയിലായതോടെ വിവരം അറിയിച്ചതനുസരിച്ച് മാവേലിക്കര അഗ്നിരക്ഷ സേന യൂനിറ്റിൽനിന്നുള്ളവരെത്തി ഇത് മുറിച്ചുമാറ്റുകയായിരുന്നു. ചെങ്ങന്നൂർ ഫയർ യൂനിറ്റിലെ സിവിൽ ഡിഫൻസ് അംഗം ജോമോനും പ്രവർത്തനത്തിൽ പങ്കാളിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.