ശുചീകരണത്തിനിടെ കഞ്ചാവ് കണ്ടെത്തി

ചാ​രും​മൂ​ട്: കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജാ​ഗ്ര​ത​സ​മി​തി ന​ട​ത്തി​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ക​ഞ്ചാ​വു​പൊ​തി​ക​ൾ ക​ണ്ടെ​ടു​ത്തു. ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര വ​ട​ക്ക് ഒ​മ്പ​താം വാ​ർ​ഡി​ൽ പൊ​ന്മാ​ന ഭാ​ഗ​ത്തെ ക​നാ​ൽ പു​റ​േ​മ്പാ​ക്കി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വു​പൊ​തി​ക​ളും പാ​ക്കി​ങ് പേ​പ്പ​റു​ക​ളും മ​റ്റും ല​ഭി​ച്ച​ത്. ക​നാ​ൽ പു​റ​േ​മ്പാ​ക്കി​ലെ ഷെ​ഡി​െൻറ പ​രി​സ​ര​ത്തു​നി​ന്നാ​ണ് ഇ​ത്​ ല​ഭി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എ. ​നൗ​ഷാ​ദ് വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ നൂ​റ​നാ​ട് എ​സ്.​ഐ ആ​ർ. അ​ൽ​ത്താ​ഫി​ന് ഇ​ത്​ കൈ​മാ​റി.

ക​ഴി​ഞ്ഞ ദി​വ​സം അ​ജ്ഞാ​ത​െൻറ മൃ​ത​ദേ​ഹം ക​ണ്ട സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത ഉ​ട​ലെ​ടു​ത്തി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന ചി​ല യു​വാ​ക്ക​ൾ ഇ​യാ​ളെ മ​ർ​ദി​ച്ചി​രു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​വി​ടെ ക​ഞ്ചാ​വു​ലോ​ബി​യും ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന സം​ഘ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ട്ട​ന​ങ്ങ​ളും ബ​ഹ​ള​വും പ​തി​വാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്

Tags:    
News Summary - Cannabis was found during the cleanup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.