ആലപ്പുഴ: പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളിൽ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടി ആരംഭിച്ചു. അഞ്ച് ദ്രുതപ്രതികരണ സംഘമാണ് കള്ളിങ് ജോലികളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. 15,000ലേറെ താറാവുകളെ വ്യാഴാഴ്ച കൊന്നു നശിപ്പിച്ചു. ശേഷിക്കുന്ന താാറാവുകളെയും പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് പക്ഷികളെയും വെള്ളിയാഴ്ച കൊന്ന് നശിപ്പിക്കും.
20,471 താറാവിനെയാണ് കൊന്നൊടുക്കുന്നത്. എട്ട് ആര്.ആര്.ടികളാണ് പ്രവര്‍ത്തിച്ചത്. പി.പി.ഇ കിറ്റ് ധരിച്ച് വെറ്ററിനറി ഡോക്ടറുടെ നിർദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിങ് ജോലികൾ ആരംഭിച്ചിട്ടുള്ളത്. ഒരു ആര്.ആര്.ടിയില്‍ പത്ത് അംഗങ്ങളാണുള്ളത്. താറാവുകളെ കൊന്ന ശേഷം കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. ജില്ല മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ഡി.എസ്. ബിന്ദു ജോലികള്‍ക്ക് നേതൃത്വം നല്‍കും.
കള്ളിങ് നടപടി പൂര്‍ത്തിയായ ശേഷവും ഒരാഴ്ചത്തേക്ക് ഹരിപ്പാട് നഗരസഭ, പള്ളിപ്പാട് പഞ്ചായത്ത് എന്നിവിടങ്ങളിലും സമീപങ്ങളിലും നിരീക്ഷണം ശക്തമാക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് പക്ഷികളെ കൊണ്ടുവരാനും കൊണ്ടുപോകാനും നിരോധനം ഏര്‍പ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.