ജോലിസ്ഥലത്ത് പീഡനശ്രമം: ജീവനക്കാരിയുടെ പരാതിയിൽ കേസെടുത്തു

ആലപ്പുഴ: ജോലിസ്ഥലത്ത് ലൈംഗികപീഡനത്തിന് ശ്രമിച്ചെന്ന സർക്കാർ ജീവനക്കാരിയുടെ പരാതിയിൽ സഹപ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ഡ്യൂട്ടിസമയത്തും അല്ലാതെയും നാളുകളായി ദലിത് യുവതിയായ തന്നോട് അപമര്യാദയായി പെരുമാറുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ആലപ്പുഴ സൗത്ത് സ്റ്റേഷനിലാണ് പരാതി നൽകിയത്.

തുടർന്ന് സംഭവത്തിൽ ഉൾപ്പെട്ട ഒന്നാംപ്രതിയായ യുവാവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ജില്ല പൊലീസ് മേധാവി, വനിത കമീഷൻ, കേന്ദ്ര പട്ടികജാതി കമീഷൻ, സംസ്ഥാന പട്ടികജാതി മന്ത്രി, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകി. ജോലിസ്ഥലത്ത് സ്ത്രീകൾക്കുനേരെ ഉണ്ടാകുന്ന ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള നിയമത്തിൽ പറഞ്ഞ പ്രകാരമുള്ള പരാതി ബോധിപ്പിക്കേണ്ട ലോക്കൽ കമ്മിറ്റിയുടെ ചെയർപേഴ്സനും പരാതി നൽകിയിട്ടുണ്ട്.

Tags:    
News Summary - Attempted harassment in the workplace: A case was registered on the complaint of an employee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.