ജനൽചില്ല് തകർത്തനിലയിൽ
Posted On
date_range Updated On
date_range കേരള സർവകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിൽ വീണ്ടും ആക്രമണം
അരൂർ: കേരള സർവകലാശാലയുടെ അരൂരിലെ പ്രാദേശിക കേന്ദ്രത്തിൽ വീണ്ടും സാമൂഹിക വിരുദ്ധ ആക്രമണം. ക്ലാസ് മുറിയുടെ ജനൽചില്ലകൾ എറിഞ്ഞുതകർത്തു.
ഒരാഴ്ച മുമ്പ് ഇവിടെ സാമൂഹികവിരുദ്ധർ അഴിഞ്ഞാടി ഒട്ടേറെ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. വളപ്പിൽ തന്നെയുള്ള ഗവ. ഹൈസ്കൂളിലും ആക്രമണം നടത്തിയിരുന്നു. സ്കൂളിന്റെ കതക് തകർത്ത് സ്റ്റാഫ്റൂമിലെ ഫർണിച്ചറുകൾ എല്ലാം അലങ്കോലപ്പെടുത്തി. സർവകലാശാലയുടെ പ്രാദേശിക കേന്ദ്രത്തിൽ മലമൂത്രവിസർജനം വരെ നടത്തി.
വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തിയെങ്കിലും ഇതുവരെ ആരെയും പിടികൂടാൻ കഴിഞ്ഞില്ല. കഴിഞ്ഞ രാത്രി ജനൽചില്ലും തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.