വിനോദ്
Posted On
date_range Updated On
date_range വാറ്റുചാരായവുമായി പിടിയില്‍
ചേര്‍ത്തല: എക്സൈസ് പരിശോധനയില്‍ വീടിനോടു ചേര്‍ന്ന ഷെഡില്‍നിന്ന് 4.5 ലിറ്റര്‍ വാറ്റുചാരായവും 50 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി ഒരാള്‍ പിടിയില്‍. മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ വളയംചിറവീട്ടില് വി.എന്‍. വിനോദാണ് പിടിയിലായത്.
ചേര്‍ത്തല എക്സൈസ് റേഞ്ച് ഓഫിസ് ഗ്രേഡ് എസ്.ഐ പി. ബിനേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഗ്രേഡ് എസ്.ഐ ഉണ്ണികൃഷ്ണന് നായര്‍, പ്രിവന്റിവ് ഓഫിസര്‍ പി.ഒ. സാലിച്ചന്, സി.ഇ.ഒമാരായ ഉമേഷ്, ശ്രീജ, ഡ്രൈവര്‍ ഓസ്ബര്‍ട്ട് ജോസ് തുടങ്ങിയവരുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.